ബിഗ് ബോസിൽ കഴിഞ്ഞ ആഴ്ച നടന്ന കോടതി ടാസ്‌കിൽ സുജോയും ഫുക്രുവും തമ്മിൽ തർക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വാരം ക്യാപ്റ്റന്‍ കൂടിയായിരുന്ന ഫുക്രു ഒരു ടാസ്‌കില്‍ നിന്ന് വിട്ടുനിന്നിരുന്നു. സ്‌പോണ്‍സര്‍ ടാസ്‌കിലാണ് താൻ പങ്കെടുക്കുന്നില്ലെന്ന് ഫുക്രു മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് പോയ ഫുക്രു ലാലേട്ടൻ ശനിയാഴ്ച വരുമ്പോൾ ഇതിന് ഒരു തീരുമാനം ഉണ്ടാക്കണമെന്നും ഫുക്രു ആവിശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന
എപ്പിസോഡില്‍ മോഹന്‍ലാല്‍ ഫുക്രുവിനോട് ഇതിനെ കുറിച്ച് ചോദിക്കുകയുണ്ടായി.
ഇയാളെന്താ ചിലപ്പോള്‍ കളിക്കാതൊക്കെ മാറിക്കിടക്കുന്നതെന്നായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചോദ്യം. കുറച്ച് വിഷമമുണ്ടായതുകൊണ്ടാണെന്നായിരുന്നു ഫുക്രുവിന്റെ ആദ്യ മറുപടി. ‘കുറച്ച് വിഷമമുണ്ടാകുന്നതും ടാസ്‌കും തമ്മില്‍ എന്താ ബന്ധം? അത് കളിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ കളിക്കണ്ട എന്നാണോ? മറ്റുള്ളവരുടെ കൂടെ സഹകരിച്ച് ടീമിനെ ജയിപ്പിക്കുകയല്ലേ വേണ്ടത്? വിഷമം നിങ്ങള്‍തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ്. നിങ്ങളേക്കാള്‍ വിഷമമുള്ള ആളുകള്‍ അവിടെയില്ലേ?’, മോഹന്‍ലാല്‍ ചോദിച്ചു.
‘ടീം ആവുന്നതിന് മുന്‍പേ ഞാന്‍ പറഞ്ഞിരുന്നു കളിക്കുന്നില്ലെന്ന്. അതിന് മുന്‍പേ ഒരു പ്രശ്‌നമുണ്ടായി. ബിഗ് ബോസിനോട് സംസാരിച്ചപ്പോള്‍ ലാലേട്ടന്‍ വരുമ്പോള്‍ സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. എന്നെ പിടിച്ച് തള്ളിയതിനെക്കുറിച്ചാണ് സംസാരിക്കാനുണ്ടായിരുന്നത്’, ഫുക്രു പറഞ്ഞു.
എന്നാല്‍ ‘നിങ്ങള്‍ ആരെയും പിടിച്ച് തള്ളിയിട്ടില്ലേ ഇതിന് മുന്‍പ്?’. ഫുക്രു വ്യക്തമായി മറുപടി പറയുന്നില്ലെന്നുകണ്ട മോഹന്‍ലാല്‍ ചോദ്യം ആവര്‍ത്തിച്ചു. തള്ളിയിട്ടുണ്ടെന്ന് ഫുക്രു മറുപടിയും പറഞ്ഞു. ‘പിടിച്ച് തള്ളുക എന്നൊക്കെ പറയുന്നത് പാടില്ലാന്ന് അറിയില്ലേ’, മോഹന്‍ലാലിന്റെ പ്രതികരണം. പിന്നാലെ ഫുക്രുവുമായി ഉന്തും തള്ളും ഉണ്ടാക്കിയ സുജോയോടും മോഹന്‍ലാല്‍ വിശദീകരണം ചോദിച്ചു. ഫുക്രുവാണ് അതിന് തുടക്കമിട്ടതെന്നായിരുന്നു സുജോയുടെ പ്രതികരണം. ‘ചെറിയ ചെറിയ കാര്യങ്ങളാണ് ഇതൊക്കെ. ഇതൊക്കെക്കൊണ്ട് ടാസ്‌കിന്റെ മുഴുവന്‍ രസവും പോയി. നിങ്ങളുടെ പോയിന്റ്‌സും പോയി’, മോഹന്‍ലാല്‍ പറഞ്ഞു.
Post Your Comments