ബിഗ് ബോസ് ഷോ അറുപത് ദിനങ്ങൾ പിന്നിട്ട് വിജയകരമായി മുന്നോട്ട് പോവുകയാണ്. എന്നാൽ മത്സരാര്‍ഥികള്‍ക്കിടയിലെ ഗ്രൂപ്പിസം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴി വെച്ചിരിക്കുന്നത്. തുടക്കം മുതൽ തന്നെ ഹൗസിൽ വിവിധ ചേരികൾ രൂപപ്പെട്ടിരുന്നു. എന്നാൽ മോഹൻലാൽ അതിനെ കുറിച്ച് ഒന്നും ചോദിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതിനെ കുറിച്ച് ചോദിച്ചിരിക്കുകയാണ് താരം.
എല്ലാവരും ഒരേ പാറ്റേണിലാണല്ലോ ഇരിക്കുന്നത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു മോഹൻലാൽ തുടങ്ങിയത്. താന്‍ വരുന്ന എപ്പിസോഡുകളിലും ഹാളിലെ സോഫയില്‍ ‘ഗ്രൂപ്പ്’ അംഗങ്ങള്‍ അടുത്തടുത്ത് ഇരിക്കുന്ന കാര്യം മോഹൻലാൽ ചൂണ്ടി കാണിച്ചു. പിന്നീട് പലരേയും സീറ്റിൽ നിന്ന് മാറ്റി ഇരുത്തുകയും ചെയ്തു. പരസ്പരം വഴക്കിട്ടിരുന്ന ആളുകളെയാണ് താരം അടുത്തടുത്തായി ഇരുത്തിയത്. കുറച്ച് നേരം കഴിയുമ്പോൾ ശരിയാകുമെന്നും താരം പറഞ്ഞു.
ആദ്യം രജിത്തിനെ ഇരുന്നിടത്തുനിന്ന് എണീപ്പിച്ച് വീണയുടെയും ആര്യയുടെയും ഇടയിലേക്ക് ഇരുത്തി. പിന്നാലെ ഫുക്രുവിനെ എണീപ്പിച്ച് സുജോയ്ക്ക് അടുത്തായും ഇരുത്തി. ശേഷം ആഭിരാമി, അമൃത എന്നിവരോട് വീണയുടെ അടുത്ത് ചെന്നിരിക്കാനും മോഹന്‍ലാല്‍ പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ എന്നായിരുന്നു തമാശയോടെ മോഹന്‍ലാലിന്റെ അടുത്ത ചോദ്യം. പിന്നാലെ രേഷ്മയെ അലസാന്‍ഡ്രയുടെ അടുത്തേക്കും ഇരുത്തി.
ഷോയിലൂടെ നമ്മൾ കാണുന്നത് നിങ്ങൾ ഗ്രൂപ്പിസത്തിലേയ്ക്ക് പോകുന്നതാണ്. ഇവിടെ വ്യക്തിഗതമായിട്ടല്ല ആരും കളിക്കുന്നത്’ എന്നും മോഹൻലാൽ പറഞ്ഞു. മത്സരത്തില്‍ ഒരാൾ മാത്രമേ വിജയ് ആവുകയുള്ളൂ എന്നും തനിച്ചാണ് എല്ലാവരും മത്സരിക്കേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Post Your Comments