CinemaGeneralLatest NewsMollywoodNEWS

വീട്ടിലെ സ്വന്തം അംഗത്തെ പോലെയാണ്, ഒരു സിനിമാ താരമായി പ്രേക്ഷകര്‍ എന്നെ കണ്ടിട്ടില്ലെന്ന് നടി മഞ്ജു വാര്യർ

എവിടെ ചെന്നാലും അവരുടെ സ്‌നേഹം കിട്ടുന്നു. അത് വലിയ അനുഗ്രഹമാണ്

മലയാളത്തിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന ലേബലിലാണ് നടി മഞ്ജു വാര്യരെ അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതോടെ മഞ്ജുവിന്റെ പുത്തന്‍ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മലയാളികള്‍ക്ക് തന്നോടുള്ള സ്‌നേഹത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.

എനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു നടിയുടെ ഉത്തരം. അതിന്റെ കാരണം അന്വേഷിച്ച് പോവാനുള്ള ധൈര്യമില്ല. ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളോടുള്ള ഇഷ്ടമാവാം. ഒരു സിനിമാ താരമായി പ്രേക്ഷകര്‍ എന്നെ കാണാറില്ലെന്ന് തോന്നിയിട്ടുണ്ട്. അവരുടെ വീട്ടിലെ സ്വന്തം ആള്, ആ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. എവിടെ ചെന്നാലും അവരുടെ സ്‌നേഹം കിട്ടുന്നു. അത് വലിയ അനുഗ്രഹമാണെന്ന് എനിക്ക് അറിയാം. ആ സ്‌നേഹം എന്നും അങ്ങനെ തന്നെയാവണമെന്നാണ് പ്രാര്‍ഥന.

ജീവിതത്തില്‍ അമ്മയുടെ സ്ഥാനം വാക്കുകളിലൊന്നും ഒതുക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും അങ്ങനെ തന്നെയാണ്. ഏതൊരു പെണ്‍കുട്ടിയുടെയും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളതും അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതും അമ്മയാണ്. ഇത് ഫിലോസഫിയായി പറയേണ്ട കാര്യവുമില്ല. അത് പ്രകൃതിയുടെ രീതിയാണ്. സാധാരണ എല്ലാവരുടെയും ജീവിതത്തില്‍ ഉള്ളത് പോലെ തന്നെ എന്നിലും അമ്മയുടെ സ്വാധീനമുണ്ടെന്നും മഞ്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button