ലാല്‍ ജോസിനു വലിയ തിരിച്ചടി സമ്മാനിച്ച ചിത്രമായിരുന്നു രണ്ടാം ഭാവം. സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ നിരവധി പ്രതിസന്ധികളിലൂടെയാണ് ചിത്രം കടന്നു പോയതെന്ന് ലാല്‍ ജോസ് ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുകയാണ്. തന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രം ഓര്‍ത്തെടുത്തു കൊണ്ടായിരുന്നു ലാല്‍ ജോസിന്റെ തുറന്നു പറച്ചില്.
ലാല്‍ ജോസിന്റെ വാക്കുകള്‍
‘എന്റെ ‘രണ്ടാം ഭാവം’ എന്ന ചിത്രം ഒരു തിയേറ്റര്‍ പരാജയമായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സുരേഷ് ചേട്ടന്റെ പിതാവ് അന്തരിച്ചത്. നാൽപ്പത്തിയൊന്ന് ദിവസം കഴിയാതെ താൻ ഇനി അഭിനയിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്ത തിലകൻ ചേട്ടന് ശാരീരികാസ്വാസ്യത്തെ തുടർന്ന് ഹോസ്പിറ്റലിൽ ആയതും രണ്ടാം ഭാവത്തിന്റെ ചിത്രീകരണത്തിന് തടസ്സമായി. തിലകൻ ചേട്ടന് ഇല്ലാത്ത രംഗങ്ങൾ ചിത്രീകരിച്ചു മുന്നോട്ടു പോയ ‘രണ്ടാം ഭാവം’ ഒരു പാട് പ്രഷറുകൾക്ക് നടുവിൽ നിന്ന് ഞാന്‍ ചെയ്തു തീർത്ത സിനിമയായിരുന്നു’. തന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ സിനിമയെക്കുറിച്ച് ലാല്‍ ജോസ് തുറന്നു പറയുന്നു.
Post Your Comments