ഒരു മറവത്തൂര്‍ കനവ് എന്ന ലാല്‍ ജോസിന്റെ ആദ്യ സിനിമയില്‍ ജയറാം- മുരളി കൂട്ടുകെട്ട് പരീക്ഷിക്കാനായിരുന്നു ലാല്‍ ജോസ് ആദ്യം തീരുമാനിച്ചത്. ജ്യേഷ്ഠനായ മുരളിയുടെ കഥാപാത്രം ഒരു മലയോരപ്രദേശത്ത് വന്നു കൃഷി ഇറക്കുന്നതും അദ്ദേഹത്തിന് പിന്നീട് അപകടം സംഭവിക്കുമ്പോള്‍ അനിയനായ ജയറാമിന്റെ കഥാപാത്രം തന്റെ സുഹൃത്തുക്കളെയും കൂട്ടി തന്റെ ജ്യേഷ്ഠ സഹോദരനെ സഹായിക്കാനെത്തുന്നതുമായ ഒരു കഥയായിരുന്നു ലാല്‍ ജോസ് ശ്രീനിവാസന്‍ ടീം ആദ്യം പ്ലാന്‍ ചെയ്തത്. കഥയുടെ ഏകദേശ രൂപം പൂര്‍ത്തിയപ്പോള്‍ മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ പോയി ലാല്‍ ജോസ് ജയറാമിനെ കാണാന്‍ തീരുമാനിച്ചു. കഥ കേള്‍ക്കും മുന്‍പ് ജയറാം പറഞ്ഞത്. ‘നീ ഇത് പറയാന്‍ വരട്ടെ ശ്രീനി വന്നിട്ട് ശ്രീനി തന്നെ പറയട്ടെ, നീ പറയുന്ന രീതി എനിക്ക് ഇഷ്ടപ്പെട്ടില്ലേല്‍ ഈ സിനിമ ചെയ്യാന്‍ തോന്നില്ലന്നായിരുന്നു’ ജയറാമിന്റെ മറുപടി. പക്ഷേ ലാല്‍ ജോസിന് ജയറാമിന്റെ മറുപടിയോടു അതൃപ്തി തോന്നുകയും ഒരു സംവിധായകനെന്ന നിലയില്‍ തന്നില്‍ വിശ്വാസം തോന്നാത്ത ഒരു ആക്ടറിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലാല്‍ ജോസ് പിന്നീട് തീരുമാനിക്കുകയും ചെയ്തു.
‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമയുടെ കഥ ശ്രീനിയേട്ടന്‍ പറയുമ്പോള്‍ ജയറാമേട്ടനും മുരളിയേട്ടനുമായിരുന്നു ആദ്യം മനസ്സിലുണ്ടായിരുന്നത്. പക്ഷെ ഞാന്‍ ജയറാമേട്ടനോട് കഥ പറയാന്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞത് നീ ഇത് പറയണ്ട ‘ശ്രീനി തന്നെ ശ്രീനിയുടെ ശൈലിയില്‍ ഇത് പറയട്ടെ’ എന്നാണ്.എനിക്ക് എന്തോ അന്നത്തെ എന്റെ പ്രായത്തിന്റെ പ്രശ്നമാവും ആ മറുപടി അത്ര ദഹിച്ചില്ല.ഒരു സംവിധായകനില്‍ വിശ്വാസമില്ലാത്ത ഒരു ആക്ടറെവെച്ച് ഒരു സിനിമ ചെയ്യണ്ട എന്ന് എനിക്കും തോന്നി. അന്ന് ഞാന്‍ അദ്ദേഹത്തോട് അവിടെ നിന്ന് കഥ പറഞ്ഞു ഇറങ്ങുമ്പോള്‍ ഈ സിനിമയില്‍ ജയറാമേട്ടന്‍ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. ഞാന്‍ അത് അപ്പോള്‍ തന്നെ ശ്രീനിയേട്ടനെ അറിയിക്കുകയും ചെയ്തു ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി’. (സഫാരി ടിവിയുടെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ പങ്കുവെച്ചത്)
Post Your Comments