മലയാളിയുടെ പ്രിയ സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസയുടെയും മകളായ കല്യാണി പ്രിയദര്ശൻ അഭിനയരംഗത്ത് സജീവമാകുകയാണ്. തെലുങ്ക് ചിത്രത്തിലൂടെ നായികയായി എത്തിയ താരം പിന്നീട് തമിഴിലേക്കും ചേക്കേറിയിരുന്നു. ഇപ്പോഴിതാ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ് കല്യാണി. കൂടാതെ അച്ഛന്റെ തന്നെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായ മരക്കാർ, അറബിക്കടലിൻ്റെ സിംഹത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ അമ്മയ്ക്കൊപ്പം പരസ്യം ചെയ്തപ്പോഴുണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് താരം. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കല്യാണി ഇതിനെ കുറിച്ച് പറയുന്നത്. തനിക്ക് വേണ്ടി മാത്രമാണ് അമ്മ ആ പരസ്യ ചിത്രത്തിൽ മോഡലായതെന്നും താരം പറയുന്നു.
‘പരസ്യത്തിൽ വധുവിന്റെ വേഷത്തിലെത്തുന്ന മകളെ കാണുമ്പോൾ അമ്മ കരയുന്ന ക്ലോസപ് സീനുണ്ട്. ഗ്ലിസറിൻ ഉപയോഗിച്ച് അമ്മയുടെ കരച്ചിലൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞാണ് വധുവിന്റെ വേഷത്തിൽ ഞാൻ ഒരുങ്ങി വരുന്നത്. അപ്പോൾ എന്നെ കണ്ട് അമ്മയുടെ കണ്ടുകൾ നിറഞ്ഞു. നീ ഇങ്ങനെ വന്നിരുന്നെങ്കിൽ ഗ്ലിസറിൻ ഇല്ലാതെ തന്നെ ഞാൻ കരയുമായിരുന്നല്ലോ എന്ന് പറഞ്ഞപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു’- കല്യാണി പറഞ്ഞു.
Post Your Comments