പുതിയ വീട് വാങ്ങിയെന്ന് വോയിസ് മെസേജ് അയച്ചു, മറുപടി പ്രതീക്ഷിച്ചില്ല: പക്ഷേ എന്നെ ഞെട്ടിച്ചുകളഞ്ഞു മമ്മൂക്കയെന്ന് മണികണ്ഠന്‍

പാലുകാച്ചലിന് വരാന്‍ കഴിയില്ല, കല്യാണത്തിന് പറ്റുകയാണെങ്കില്‍ വരാം

കമ്മട്ടിപാടത്തിലെ ബാലേട്ടൻ എന്ന കഥാപാത്രത്തിലൂടെ നിനക്കിടിക്കണാ…ഇടിക്കണാന്ന്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് തിയറ്ററിൽ ഓളം തീർത്തയാൾ. ഒരൊറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സിലേക്ക് ഈ മുഖം അത്രമേൽ പതിഞ്ഞ് കഴിഞ്ഞതാണ്.

മലയാളികളുടെ പ്രിയപ്പെട്ട മണികണ്ഠനാണ് തന്റെ പുതിയ വീടിന്റെ കാര്യം മമ്മൂട്ടിയോട് പറഞ്ഞത്, എന്നാൽ വീട് വാങ്ങിയപ്പോള്‍ മമ്മൂട്ടിക്ക് വോയ്‌സ് മെസ്സേജ് അയച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടന്‍. തിരിച്ച് മറുപടി പ്രതീക്ഷിച്ചില്ലെന്നും എന്നാല്‍ നടന്നത് നേരെ തിരിച്ചാണെന്നും മണികണ്ഠന്‍ പറയുന്നു‌, നടന്റെ വാക്കുകള്‍ വൈറലാവുകയാണ്.

എനിക്ക് ഒരിക്കലും മമ്മൂക്കയോടുള്ള സ്‌നേഹവും ബഹുമാനവും പറയാന്‍ പറ്റില്ല അതിനുമപ്പുറമാണ്. ഈ വീട് വാങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഒരു വോയിസ് മെസേജ് അയച്ചു. തിരിച്ച് മറുപടി അയയ്ക്കും എന്നൊന്നും വിചാരിച്ചിട്ടില്ല. പക്ഷേ തിരിച്ച് മമ്മൂക്ക മറുപടി അയച്ചു. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. നിനക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ. വീടിന്റെ പാലുകാച്ചലിന് വരാന്‍ കഴിയില്ല, കല്യാണത്തിന് പറ്റുകയാണെങ്കില്‍ വരാം എന്നു പറഞ്ഞു. അദ്ദേഹം മറുപടി അയച്ചു. അതെനിക്ക് അദ്ദേഹം നേരിട്ട് വീട്ടില്‍ വന്നതുപോലെയായി

Share
Leave a Comment