മലയാള സിനിമയില്‍ കുടുംബ കഥകള്‍ കൂടുതലും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ സിനിമകള്‍ പലപ്പോഴും നായകന്‍റെ മാത്രം ഇടമാണ്. അന്‍പതുകളിലും അറുപതുകളിലും ചേച്ചി, തങ്കം തുടങ്ങിയ പേരുകളില്‍ സ്ത്രീകേന്ദ്രിത ചിത്രങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ മാമൂട്ടിയും മോഹന്‍ലാലും അരങ്ങു വാണ സിനിമ മേഖലയില്‍ അതി മാനുഷികരായ നായകന്മാരുടെ താണ്ഡവമായിരുന്നു. അതുപോലെ തന്നെയാണ് വില്ലന്മാരും.
മലയാള സിനിമ ചരിത്രം പരിശോധിച്ചാല്‍ വളരെക്കുറച്ചു മാത്രമേപ്രതിനായികാ കഥാപാത്രങ്ങള്‍ വന്നിട്ടുള്ളു. ബീഡികുഞ്ഞമ്മയും ആനപ്പാറ അച്ചാമയും ഇഞ്ചിമൂഡ് ഗാന്ധാരിയും മലയാളത്തില്‍ മികച്ച വില്ലത്തിമാരായി തിളങ്ങിവരാണ്. എന്നാല്‍ ഇവിടെ പറയുന്നത് മലയാള സിനിമയിലെ യുവ താര നിരയിലെ വില്ലത്തിമാരെക്കുറിച്ചാണ്.
വില്ലത്തികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുമ്പോള്‍ ആദ്യം മുന്നില്‍ വരുന്നത് തന്നില്‍ നിന്നും തട്ടിപ്പറിച്ച സ്നേഹത്തെ എന്തുവിലകൊടുത്തും സ്വന്തമാക്കുന്ന സ്ത്രീകളാണ്. അതിനു ഉദാഹരണങ്ങളാണ് പ്രിയാമണി ഇരട്ടവേഷത്തില്‍ എത്തിയ ചാരുലതയും കാവ്യാ മാധവന്‍ ഇരട്ട വേഷത്തിലെത്തിയ നാദിയ കൊല്ലപ്പെട്ട രാത്രിയും കീര്‍ത്തി സുരേഷ് ഇരട്ട വേഷം ചെയ്ത ഗീതാഞ്ജലിയും.
സയാമീസ് ഇരട്ടകളായി പ്രിയാമണി എത്തുന്ന ചാരുലത പ്രേക്ഷകര്‍ സ്വീകരിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. പൊന്‍ കുമാരന്‍ സംവിധാനം ചെയ്തഈ ചിത്രത്തില്‍ ഇരട്ടകളില്‍ ഒരാള്‍ പാവമെങ്കില്‍ തികച്ചും വിപരീത സ്വഭാവമുള്ളയാളാണ് രണ്ടാമത്തെ കഥാപാത്രം. ഈ പെണ്‍കുട്ടികള്‍ ഒരു യുവാവിനെ പ്രണയിക്കുന്നു. എന്നാല്‍ ഈ യുവാവിന് ഇവരില്‍ ഒരാളോട് മാത്രമേ പ്രണയമുള്ളൂ. ഇതില്‍ അസൂയാലുവായ രണ്ടാമത്തെ കഥാപാത്രം ചില അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നു. പരസ്പരം മനസ്സുകൊണ്ട് അകലുന്ന ഇവര്‍ ഒടുവില്‍ രണ്ടാകാന്‍ തീരുമാനിക്കുന്നു. സയാമീസ് ഇരട്ടകളെ വിഭജിക്കാനുള്ള ശസ്ത്രക്രിയക്കിടെ ഇതില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. എന്നാല്‍ മരിച്ചത് ആരാണെന്നു വെളിപ്പെടുത്താതെ കാമുകനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു.
കെ മധു സംവിധാനം ചെയ്തത ചിത്രമാണ് നാദിയ കൊല്ലപ്പെട്ട രാത്രി . നാദിയയും നാദിറയും ഇരട്ട സഹോദരിമാരാണ്. മലയാളികളുടെ ഇഷ്ട നായിക കാവ്യാ മാധവനാണ് ക്രിമിനല്‍ സ്വഭാവമുള്ള നാദിയയായും നാദിറയായും വേഷമിട്ടത്. നാദിയ അന്താരാഷ്‍ട്ര ഷൂട്ടിംഗ് താരമാണ്. നാദിറ നര്‍ത്തകിയും. ഒരു ട്രെയിന്‍ യാത്രയില്‍ നാദിയ അപകടത്തില്‍ പെടുന്നു. മറ്റു ചിലരും ട്രെയിനില്‍ കൊല്ലപ്പെടുന്നു. കേസ് അന്വേഷിക്കാന്‍ എത്തുന്നത് ഷറഫുദ്ദീന്‍ ഐപിഎസ് ആണ്. മറ്റു കൊലപാതകങ്ങള്‍ തെളിയിക്കപ്പെട്ടുവെങ്കിലും വളരെ ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞാകുന്നു നാദിയയ്‍ക്കെതിരെയുള്ള കൊലപാതക ശ്രമം. കേസ് അന്വേഷണത്തിന്‍ ഒടുവില്‍ ആ സത്യം ഷറഫുദ്ദീന്‍ ഐപിഎസ് തിരിച്ചറിയുന്നു. നാദിയയല്ല. നാദിറയാണ് അപകടത്തില്‍ പെട്ടത്.
ഗീതയുടെയും അഞ്ജലിയുടെയും കഥപറഞ്ഞ ചിത്രമാണ് ഗീതാഞ്ജലി. പ്രിയദര്‍ശന്‍ ഒരുക്കിയ ഈ ചിത്രത്തിലൂടെമണിച്ചിത്രത്താഴിലെ ഡോ സണ്ണിയായി മോഹന്‍ലാല്‍ വീണ്ടും പ്രേക്ഷകരിലെയ്ക്ക് എത്തി. ഇരട്ടസഹോദരിമാരാണ് അഞ്ജലിയും ഗീതയും. കീര്‍ത്തി സുരേഷ് ആണ് നായികയായും വില്ലത്തിയായും എത്തിയത്. ഗീത മരിക്കുന്നു. ഗീതയുടെ പ്രേതബാധയേറ്റ അഞ്ജലിയെ ചികിത്സിക്കാന്‍ ഡോ സണ്ണിയെത്തുന്നു. ക്രിമിനല്‍ സ്വഭാവമുള്ള ഗീത ഒരു വാഗ്വാദത്തിനിടയ്‍ക്ക് അഞ്ജലിയെ കൊല്ലുകയാണ് ചെയ്‍തതെന്നും ശരിക്കും ജീവിച്ചിരിക്കുന്നത് ഗീതയാണെന്നും ഡോ സണ്ണി കണ്ടെത്തുന്നു.
സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവ ഏതു വഴിയും നേടാന്‍ ശ്രമിക്കുന്ന വില്ലത്തിമാരാണ് ഈ മൂന്നു ചിത്രത്തിലും നായികമാര്‍.
Post Your Comments