സിനിമ സംവിധാനം ചെയ്യുമ്പോള്‍ താന്‍ പ്രതീക്ഷിക്കുന്നത് ഒരു നടനോ നടിയോ നല്‍കാതിരുന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വളരെ രസകരമായ ഒരു അനുഭവം പങ്കിടുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. സിനിമയുടെ പേര് പറയാതെയായിരുന്നു തന്നെ ബുദ്ധിമുട്ടിച്ച രണ്ടു ലിറ്റില്‍ സ്റ്റാര്‍സിനെക്കുറിച്ച് വിനീത് തുറന്നു പറഞ്ഞത്. ഈ ഷോട്ടില്‍ നന്നായി അഭിനയിക്കാമെങ്കില്‍ കാരവാനില്‍ നിങ്ങളെ കയറ്റാം എന്ന വിദ്യ പ്രയോഗിച്ചു കൊണ്ടാണ് താന്‍ ആ ഷോട്ട് മനോഹരമായി എടുത്തതെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.
‘ഞാന്‍ സംവിധാനം ചെയ്ത സിനിമയില്‍ രണ്ടു കുട്ടികളുടെ ഒരു സീന്‍ എടുത്തു കൊണ്ടിരിക്കുമ്പോള്‍ അവര്‍ പരസ്പരം വര്‍ത്തമാനം പറയുന്നില്ല. പെട്ടെന്ന്‍ ഇവര്‍ മൂഡ് ഓഫ് ആകുന്ന ടൈപ്പ് ആണല്ലോ, എനിക്ക് എങ്ങനെ ഇത് ഡീല്‍ ചെയ്യണമെന്നു അറിയില്ല. ഇവര്‍ക്ക് കാരവാനില്‍ കയറാന്‍ ഭയങ്കര കൗതുകമുണ്ടായിരുന്നു. സിനിമയുടെ പേര് ഏതാണെന്ന് ഞാന്‍ പറയുന്നില്ല. ഞാന്‍ ഇവരോട് പറഞ്ഞു ഈ ഷോട്ടില്‍ നിങ്ങള്‍ നന്നായി അഭിനയിച്ചാല്‍ ഞാന്‍ നിങ്ങളെ കാരവാനില്‍ കൊണ്ട് പോകാമെന്ന്. കുട്ടികളെ ഡീല്‍ ചെയ്യേണ്ടത് വ്യത്യസ്തമായ രീതിയിലാണ്. ഞാന്‍ അഭിനയിച്ച ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍’ ഗിരീഷ് അത് ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്’.
Post Your Comments