മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഉപ്പും മുളകിലെ ബാലുവും നീലുവും. ഇപ്പോഴിതാ മിനിസ്ക്രീന് പുറമെ ബിഗ് സ്ക്രീനിലും ഒന്നിക്കുകയാണ് ഇവർ. നവാഗതനായ ആഷാദ് ശിവരാമൻ സംവിധാനം ചെയ്ത ‘ലെയ്ക്ക’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇപ്പോഴിതാ ‘ലെയ്ക്ക’യിൽ നിന്നുമുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. ബിജു സോപാനമാണ് ‘ലെയ്ക്ക’യുടെ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
View this post on Instagram
ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വർക്ക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് പൊങ്ങച്ചം പറയുന്ന രാജുവായി ബിജു സോപാനം എത്തുമ്പോൾ ഭാര്യ വിമലയുടെ വേഷമാണ് നിഷ സാരംഗിന്. ഇവർക്കൊപ്പം ഒരു വളർത്തുനായയുടെ കൂടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യമായി ബഹിരാകാശത്തുപോയ റഷ്യൻ നായയായ ‘ലെയ്‌ക്ക’യുടെ പിൻമുറക്കാരനാണ് തങ്ങളുടെ വളർത്തുനായ എന്നാണ് ഈ കുടുംബത്തിന്റെ അവകാശവാദം.
തമിഴ് നടനായ നാസർ, സുധീഷ്, ബൈജു സന്തോഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്‌നി, നന്ദന വർമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Post Your Comments