
ഫഹദ് ഫാസിൽ നായകനായ ‘ട്രാൻസ്’ മികച്ച പ്രതികരണം നേടുകയാണ്. എന്നാല്‍ സിനിമയെയും അതിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ശപിച്ച് ഒരു പാസ്റ്റർ രംഗത്ത്. അദ്ദേഹത്തിന്‍റെ ശാപ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
”സിനിമ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്‌സാണ് വിഷയം. നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്. എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ.. ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു. അത് എന്തായാലും നടന്നു. എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ… തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും..” പാസ്റ്റർ പറയുന്നു.
Post Your Comments