വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് വന്ന വിളക്കാണ് ഇസഹാക്ക് എന്ന ഇസ. വിവാഹം കഴിഞ്ഞ് 14 വർഷമാണ് ഇരുവരും ഒരു കുഞ്ഞിനായി കാത്തിരുന്നത്. ഇസഹാക്കിന്റെ ജനനം ചാക്കോച്ചനും പ്രിയയ്ക്കും മാത്രമല്ല സിനിമയ്ക്കകത്തും പുറത്തുമുള്ളവർക്കെല്ലാം സന്തോഷമായിരുന്നു. ഇപ്പോഴിതാ ഇസയെ കാണാൻ എത്തിയിരിക്കുകയാണ് നസ്രിയയും ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൂഫിയയും. പ്രിയയാണ് ഇവർക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
സോഷ്യല്‍ മീഡിയയിലെ കുട്ടിത്താരം കൂടിയാണ് ഇസഹാക്ക്. മൂന്ന് രാജകുമാരിമാരും ഒരു രാജകുമാരനും’ എന്നാണ് ചിത്രത്തിന് താഴെ ആരാധകര്‍ കുറിച്ചിരിക്കുന്നത്. അടുത്ത മാസമാണ് ഇസയ്ക്ക് ഒരു വയസ് തികയുന്നത് . പിറാന്നാൾ ഗംഭീരമക്കാനാണ് താരദമ്പതികൾ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments