GeneralLatest NewsMollywood

”സൗഭാഗ്യ ഒരു റാങ്ക് ഹോൾഡർ ആണെന്നും‌ അറിയാം, തരംതാഴാൻ പാടില്ലായിരുന്നു”

വിവരമില്ലാത്ത ട്രോളന്മാരുടെ നിലവാരത്തിലേക്ക് ആ കുട്ടി കൂപ്പുകുത്തിയത് എന്നെ അദ്ഭുതപ്പെടുത്തി.

നടി താരാ കല്യാണിന്റെ മകള്‍ സൌഭാഗ്യയുടെ വിവാഹ വീഡിയോയിലെ ചില ഭാഗങ്ങള്‍ മാത്രം പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് എതിരെ ജയ ദിരാജ് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും താരയുടെ മനസ്സ് തളരരുതെന്നും ജിയ പറയുന്നു.

കൂടാതെ അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയെ അനുകരിച്ച് ടിക്ടോക്ക് വിഡിയോ ചെയ്ത സൗഭാഗ്യയെക്കുറിച്ചും ജയ പരാമർശിച്ചു. ആ വിഡിയോ ചെയ്തതിന് അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയോട് മാപ്പ് ചോദിക്കാൻ മകളോട് പറയണമെന്നും താരാ കല്യാണിനോട് ജയ പറയുന്നുണ്ട്.

ജയ ദിരാജിന്റെ കുറിപ്പ് വായിക്കാം:

താരാ കല്യാൺ മാഡത്തിന്റെ വിഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു എന്റെ അമ്മ കരയുന്ന പോലെ തോന്നി. സോഷ്യൽ മീഡിയ, അതിൽ വെറിപൂണ്ട് അധിക്ഷേപം നടത്തുന്നത് മലയാളിക്ക് വലിയ ഹരമാണ്. മറ്റുള്ളവരെ കുത്തി നോവിച്ചു കൊണ്ടുള്ള ഒരുതരം സാഡിസ്റ്റിക് സന്തോഷം. എന്റെ മനസ്സ് ഒരു വർഷം മുൻപിലേക്ക് സഞ്ചരിച്ചു. അന്ന് ഞാനൊരു വിഡിയോ കണ്ടു. നിരവധി ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിയ താരാ ജിയുടെ മകളുടെ വിഡിയോ.

അതിൽ സൗഭാഗ്യ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയുടെ വായിൽ നിന്ന് മീഡിയയ്ക്കു മുൻപിൽ വീണുപോയ ചില അനവസര സംസാരത്തെ (അത് പബ്ലീഷ് ചെയ്യരുതെന്നവർ മീഡിയക്കാരോട് ആവശ്യപ്പെട്ടിരുന്നു )വളച്ചൊടിച്ച് കോമഡി രൂപത്തിൽ അവതരിപ്പിച്ചു.

ആ പ്രായമായ സ്ത്രീ അവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, കൊച്ചുകുട്ടികളുടെ പോലും പരിഹാസപാത്രമായി. സൗഭാഗ്യ ഒരു റാങ്ക് ഹോൾഡർ ആണെന്നും‌ വളരെ ഇന്റലിജന്റ് ആയ ഒരു കുട്ടിയാണെന്നറിയാം. തരംതാഴാൻ പാടില്ലായിരുന്നു. വിവരമില്ലാത്ത ട്രോളന്മാരുടെ നിലവാരത്തിലേക്ക് ആ കുട്ടി കൂപ്പുകുത്തിയത് എന്നെ അദ്ഭുതപ്പെടുത്തി.

ചില മനസ്സുകൾ നൊന്താൽ തന്നെ അതൊരു ശാപമാണ്. അന്ന് സൗഭാഗ്യയുടെ വിഡിയോയിൽ നെഗറ്റീവ് കമന്റ് ഇട്ട ഏക വ്യക്തി ഞാനായിരിക്കും. ഇന്ന് താര ജിക്ക് അനുഭവിക്കേണ്ടി വരുന്ന മാനസിക വ്യഥ നന്നായി ഉൾക്കൊള്ളാൻ കഴിയുന്നു. താങ്കളുടെ ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇതൊന്നും കണ്ട് മനസ്സ് തളരരുത്. നന്മകൾ ആശംസിക്കുന്നു. പറ്റുമെങ്കിൽ മിസ്സിസ് അൽഫോൻസിനോട് മാപ്പു ചോദിക്കാൻ സൗഭാഗ്യയോട് പറയണം. നല്ലൊരു കുടുംബ ജീവിതത്തിന് സൗഭാഗ്യക്ക് എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും.

shortlink

Related Articles

Post Your Comments


Back to top button