
മലയാള സിനിമയിലെ പ്രിയതാരമാണ് ഇന്നസെന്റ്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാലു വര്‍ഗീസിനെ നായകനാക്കി ലാലിന്റെ തിരക്കഥയില്‍ മകന്‍ ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന സുനാമി എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍ നടന്നത്.
റാംജിറാവു സ്പീക്കിങിലെ ഇഷ്ടകഥാപാത്രമായ ‘മത്തായിച്ചന്’ പിറന്നാള്‍ ആശംസകള്‍ എന്നുള്ള ബോര്‍ഡും വെച്ചായിരുന്നു ആഘോഷങ്ങള്‍ ഒരുക്കിയത്. ആഘോഷത്തിന് ശേഷം റാംജിറാവു സെറ്റില്‍ നടന്ന രസകരമായ സംഭവകഥയും ഇന്നസെന്റ് പങ്കുവെച്ചു.
”അന്ന് ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു നടക്കുന്ന സമയത്താണ് സിദ്ദിഖും ലാലും റാംജിറാവു സ്പീക്കിങുമായി വരുന്നത്. അങ്ങനെ അഭിനയിക്കാന്‍ ചെന്നു. ഓരോ ഷോട്ട് എടുത്തുകഴിയുമ്പോഴും ഞാന്‍ ഇവരുടെ നേരെ നോക്കും, രണ്ടുപേരും താടിയില്‍ ചൊറിഞ്ഞ് എന്തൊക്കെയോ പറയുന്നു. അന്ന് ഞാന്‍ ഉറപ്പിച്ചു, ഇത് പൊളിയാനുള്ളതാണ്. പക്ഷേ ഷൂട്ട് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ എനിക്ക് മനസ്സിലായി, ഇവര്‍ക്കു പണി അറിയാം. പിന്നീട്, ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് കണ്ടപ്പോള്‍ ഇവരോട് പറഞ്ഞു, ഈ സിനിമയുടെ അന്‍പതാം ദിവസം നമുക്ക് കാണാം. പക്ഷേ ഞങ്ങള്‍ കണ്ടത് സിനിമയുടെ നൂറാം ദിവസമായിരുന്നു.” – ഇന്നസെന്റ് പറഞ്ഞു.
Post Your Comments