പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. 2013 ൽ തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡുമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ തന്നെ പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറുകയായിരുന്നു താരം. 2012-ല്‍ നോര്‍ത്ത് 24 കാതം എന്ന മലയാളം സിനിമയിലൂടെയാണ് ഗോവിന്ദ് വസന്തയുടെ തുടക്കം. അത് കഴിഞ്ഞ് വേഗം, നഗരവാരിധി നടുവില്‍ ഞാന്‍, 100 ഡേയ്സ് ഓഫ് ലൗവ്, ഹരം, സോളോ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ തന്റെ കൈയ്യൊപ്പ് പതിപ്പിച്ചിരുന്നു.
സംഗീതത്തിൽ പുതിയ പരീക്ഷണങ്ങളുമായിട്ടാണ് ഗോവിന്ദ് ഓരോ തവണയും എത്തുന്നത്. ചെയ്ത എല്ലാ പാട്ടുകളും ഹിറ്റാണെങ്കിലും ഇഷ്ടമല്ലാത്ത പാട്ടുകൾ ചെയ്തിട്ടുണ്ടെന്ന് ഗോവിന്ദ് വസന്ത പറയുകയാണ്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഗീത രചനയിലാണ് താൻ ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്നത്.അത് സിനിമയില്‍ ചെയ്യുന്നതിലും സ്വതന്ത്രമായി ചെയ്യാനാണിഷ്ട.സ്റ്റേജില്‍ നില്‍ക്കുന്നത് തന്നെ ഒരു പ്രത്യേക അനുഭൂതിയാണ്.സിനിമയില്‍ സംഗീതസംവിധാനം തരുന്ന അനുഭവം വ്യത്യസ്തമാണ് പക്ഷേ ഞാന്‍ തിരഞ്ഞെടുക്കുന്നത് എപ്പോഴും സ്വതന്ത്രമായിട്ട് ചെയ്യാന്നാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ എനിക്ക് എന്റെ അഭിപ്രായത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാറില്ല. എന്നാൽ സിനിമയിൽ ഇടപെടലുകൾ ഉണ്ടാകുമ്പോൾ എന്തെങ്കിലും ചെയ്യട്ടെ എന്ന് വിചാരിച്ച് ഞാൻ ചെയ്തു കൊടുക്കും- ഗോവിന്ദ് വസന്ത പറഞ്ഞു
സിനിമയിൽ തനിയ്ക്ക് ഇഷ്ടമല്ലാത്ത ഒരുപാട് പാട്ടുകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി. അതുകൊണ്ടാണ് സ്വതന്ത്ര സംഗീത മേഖലയോട് തനിയ്ക്ക് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ഞാനുണ്ടാക്കുന്ന പാട്ടുകള്‍ സൗണ്ട് ക്ലൗഡിലായാലും ബാന്‍ഡിലേക്കായാലും ഉപയോഗിക്കുന്നതും അതുകൊണ്ടാണ്. കൂടാതെ സിനിമയിൽ കംഫർട്ടബിൾ ആയ ആളുകളോട് മാത്രമേ ഞാൻ വർക്ക് ചെയ്യാറുള്ളു. മുന്നോട്ടും അങ്ങനെ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments