ബിഗ് ബോസ് രണ്ടാം സീസൺ പത്താം ആഴ്ച്ചയിലേക്ക് എത്തിരിക്കുകയാണ്. അടിപിടികളും വഴക്കും വൈൽഡ് കാർഡ് എൻട്രികളും എലിമിനേഷനും അങ്ങിനെ ഒരുപാട് ഒരുപാട് നല്ലതും മോശമായതുമായ സംഭവങ്ങൾ നിറഞ്ഞതായിരുന്നു ഇത്രയും ദിവസങ്ങൾ. പതിനേഴ് മത്സരാർത്ഥികളുമായിട്ടാണ് ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. ഷോയിൽ നിന്നും ആദ്യ ആഴ്ച്ചയിൽ നടന്ന എലിമിനേഷനിൽ രാജിനി ചാണ്ടിയാണ് പുറത്തേക്ക് പോയത്. പിന്നീട് സോമദാസ് പരീക്കുട്ടി എന്നിവരും പുറത്തേക്ക് പോയി. ഇവർക്ക് പിന്നാലെ സുരേഷ് കൃഷണയും ഷോയിൽ നിന്നും പുറത്തതായി. ഇതിന് ശേഷമാണ് ഷോയിലേക്ക് വൈൽഡ് കാർഡ് എൻട്രി വഴി ജസ്ല ദയ അശ്വതി എന്നിവർ എത്തുന്നത്.
പിന്നീട് നടന്ന എലിമിനേഷനിൽ തെസ്നിഖാൻ, പവൻ ജിനോ തോമസ്, പ്രദീപ് ചന്ദ്രൻ, മഞ്ജു പത്രോസ്, ഏറ്റവും ഒടുവിലായി സൂരജ്, ജസ്ല, എന്നിവരും ഷോയിൽ നിന്നും പുറത്തയി. എന്നാൽ പവൻ ജിനോ തോമസ്, സോമദാസ് എന്നിവർ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്നാണ് പുറത്തേക്ക് പോയത്. ഇതിൽ പവൻ സ്വമേധയാ പിൻവാങ്ങുകയായിരുന്നു.
ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തായവരിൽ ചിലർ മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുകയാണ്. ഏഷ്യാനെറ്റ് കോമഡി സ്റ്റേഴ്സിന്റെ വേദിയിലേക്കാണ് ബിഗ് ബോസ് താരങ്ങളെല്ലാം ഒരുമിച്ച് കൂടിയിരിക്കുന്നത്. പ്രദീപ് ചന്ദ്രനാണ് ഇരുവരും ഒന്നിച്ച് കൂടിയതിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ പവനും, സൂരജും, സോമദാസും ഇല്ലായിരുന്നു. മൂവരും എവിടെയൊന്നും ആരാധകർ ചിത്രത്തിന് താഴെ ചോദിക്കുന്നുണ്ട് .
Post Your Comments