ബിഗ് ബോസിലെ ഏറ്റവും മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഡേ. രജിത് കുമാർ. ഷോയിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിക്കുന്നതും ഇദ്ദേഹത്തിനാണ്. തുടക്കത്തില്‍ ഒറ്റയാള്‍ പോരാളായിയായി മല്‍സരിച്ച രജിത്ത് സാറിപ്പോള്‍ തന്റെ ഗ്രൂപ്പിനൊപ്പമാണ് ഗെയിം കളിക്കുന്നത്. സുജോ, രഘു, അമൃത അഭിരാമി തുടങ്ങിയവരാണ് രജിത്തിനൊപ്പം നിന്ന് കളിക്കുന്നത്.
എന്നാൽ ബിഗ് ബോസിന്റെ ഇന്നലത്തെ എപ്പിസോഡിൽ മല്‍സരാര്‍ത്ഥികള്‍ അവരുടെ അനുഭവങ്ങള്‍ തുറന്നുപറയുന്നതാണ് കാണിക്കുന്നത്. ചിലര്‍ രസകരമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ മറ്റു ചിലര്‍ കരഞ്ഞുകൊണ്ടാണ് തങ്ങളുടെ അനുഭവം വെളിപ്പെടുത്തിയത്. ‘തിരികെ പോകണം എന്ന് ആഗ്രഹിക്കുന്ന ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷം’. എന്നതിനെ കുറിച്ചാണ് രജിത് സാര്‍ പറഞ്ഞത്.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം ഇതിനെ കുറിച്ച് പറഞ്ഞത്.
”എന്റെ ജീവിതം എന്റെ അമ്മയ്ക്ക് വേണ്ടിയുള്ളതാണ്. എന്റെ അമ്മ ജീവിച്ചിട്ടില്ല. എന്റെ അമ്മ ഇട്ടിരുന്ന കരിമ്പനടിച്ച അടിപ്പാവാടകളെ ഞാന്‍ കണ്ടിട്ടൊള്ളു. കപ്പലില്‍ ഒരു പ്രാവശ്യമെങ്കിലും കൊണ്ടുപോകണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നു”, രജിത് സംസാരിച്ച് തുടങ്ങി.
അനുസരിക്കില്ല എന്നത് മാത്രമാണ് അമ്മയുടെ ഏറ്റവും വലിയ പ്രശ്‌നമെന്ന് രജിത് പറയുന്നു. ഗാള്‍ ബ്ലാഡര്‍ സര്‍ജറി ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അമ്മ തയ്യാറായില്ല. അന്ന് അമ്മ സര്‍ജറിക്ക് സമ്മതിച്ചിരുന്നെങ്കില്‍ ഒരിക്കലും ഇന്ന് ഞാന്‍ ഒറ്റയ്ക്കാകില്ലായിരുന്നു, രജിത് പറഞ്ഞു.
അമ്മയോട് ഇക്കാര്യ ഞാന്‍ പറഞ്ഞു. അതൊന്നുമില്ല എന്നാണ് അമ്മ പറഞ്ഞത്. മുപ്പത് ദിവസം കാത്തിരുന്നു. അവസാന ഞാന്‍ ഡോക്ടര്‍നോട് സര്‍ജറി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒരു ദിവസമെങ്കിലും എന്റെ അമ്മയെ വേദനയില്ലാതെ കാണാന്‍ കഴിയണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചൊള്ളു.36-ാം ദിവസം അമ്മയുടെ അവസ്ഥ മോശമായി. 40-ാം ദിവസം ഡയാലിസിസ് തുടങ്ങാന്‍ നിശ്ചയിച്ചു. പിറ്റേദിവസം എന്നെ ഒറ്റയ്ക്കാക്കിയിട്ട് അമ്മ പോയി. എനിക്ക് തിരിച്ച് എന്റെ അമ്മയുടെ അടുത്തേക്ക് പോകണം. രജിത് സാർ കണ്ണീരോട് പറഞ്ഞു.
തുടർന്ന് ഇമോഷണലായ അദ്ദേഹത്തെ മറ്റു മല്‍സരാര്‍ത്ഥികള്‍ ചേർന്ന് ആശ്വസിപ്പിക്കാനായി ശ്രമിക്കുകയും ചെയ്തു. ഒപ്പം ഡോക്ടർ കരയരുതെന്നു ഇവർ പറഞ്ഞു.
Post Your Comments