GeneralLatest NewsMollywood

ആ സിനിമ ചെയ്യാന്‍ അഞ്ച് സിനിമയെങ്കിലും രാജുവിന് ഉപേക്ഷിക്കേണ്ടിവരും; ആന്റണി പെരുമ്പാവൂര്‍

ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയില്‍ വൈകാതെ പൃഥ്വിരാജ് എന്ന സംവിധായകന്‍ സ്ഥാനം പിടിക്കും. ലൂസിഫര്‍ കണ്ട രജനികാന്തും ഷാരൂഖ്ഖാനും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അവര്‍ കൊണ്ടുപോകുന്നതിന് മുന്‍പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാന്‍

മലയാളത്തിന്റെ പ്രിയ നടനും ഹിറ്റ് സംവിധായകനുമാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ വലിയ വിജയമാണ് നേടിയത്. അതിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്റെ കഥ പൂര്‍ത്തിയായി. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍. എന്നാല്‍ ഈ ആ സിനിമ ചെയ്യാന്‍ അഞ്ച് സിനിമയെങ്കിലും രാജുവിന് ഉപേക്ഷിക്കേണ്ടിവരുമെന്നു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.

” സിനിമയില്‍ അസാധാരണമായി എന്തെങ്കിലും ചെയ്താലേ പ്രേക്ഷകര്‍ ഏറ്റെടുക്കുകയുള്ളൂ. അതിനുള്ള ഹോംവര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന് മുന്‍പും പിന്‍പും ചേര്‍ന്ന് കഥകളുടെ സമാഹാരമായിരിക്കും എമ്ബുരാന്‍. രാവും പകലും മനസ്സില്‍ ആ സിനിമയുമായാണ് പൃഥ്വിരാജ് സഞ്ചരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ സുപ്രിയ പറയുന്നത്. ആ സിനിമ ചെയ്യാന്‍ അഞ്ച് സിനിമയെങ്കിലും രാജുവിന് ഉപേക്ഷിക്കേണ്ടിവരും. അത്രയും ആത്മാര്‍ഥതയുള്ള സംവിധായകനെ കിട്ടാന്‍ പാടാണ്. ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയില്‍ വൈകാതെ പൃഥ്വിരാജ് എന്ന സംവിധായകന്‍ സ്ഥാനം പിടിക്കും. ലൂസിഫര്‍ കണ്ട രജനികാന്തും ഷാരൂഖ്ഖാനും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അവര്‍ കൊണ്ടുപോകുന്നതിന് മുന്‍പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാന്‍.” മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button