മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തെലുങ്ക് സൂപ്പര്‍ താരമാണ് അല്ലു അര്‍ജുന്‍. ഒരു കാലത്ത് മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ അല്ലു അര്‍ജുന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതായിരുന്നു. ഇപ്പോഴിതാ നടൻ ഒൻപതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 2011 മാര്‍ച്ച് ആറിനായിരുന്നു അല്ലു അര്‍ജുന്റെയും സ്‌നേഹയുടെയും വിവാഹം നടന്നത്. സോഷ്യൽ മീഡിയിലൂടെ താരം തന്റെ പ്രിയതമയ്ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
‘വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷങ്ങള്‍, സമയം അതിവേഗം കടന്ന് പോകുന്നു. പക്ഷെ സ്‌നേഹം അതിനനുസരിച്ച് ഓരോ ദിവസവും കൂടി വരുന്നു’-അല്ലു അര്‍ജുന്‍ കുറിച്ചു.
View this post on Instagram
വിവാഹദിനത്തില്‍ സ്‌നേഹയ്‌ക്കൊപ്പം നില്‍ക്കുന്നൊരു ചിത്രമായിരുന്നു അല്ലു പങ്കുവെച്ചത്. ഇതിന് താഴെ നിരവധി ആളുകളാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.
Post Your Comments