നിരവധി ആരാധകരുള്ള താരമാണ് സമീറ റെഡ്ഡി. ഇപ്പോഴിതാ തന്റെ പ്രസവ ശേഷവും പ്രസവ കാലത്തും നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് പറയുകയാണ് നടി. ഒരു പൊതുവേദിയില്‍ ഇതേക്കുറിച്ച് താന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് സമീറ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സമീറ റെഡ്ഡിയുടെ വാക്കുകൾ ഇങ്ങനെ :
കുഞ്ഞുനാള് തൊട്ടേ താന്‍ തടിച്ച പ്രകൃതക്കാരിയായിരുന്നുവെന്ന് സമീറ പറയുന്നു. ‘ഗര്‍ഭിണിയായപ്പോള്‍ തന്നെ മനസ്സില്‍ ചില സ്വപ്നങ്ങളുണ്ടായിരുന്നു. മെലിഞ്ഞ ശരീരമുള്ള അമ്മയായിരിക്കണം. എന്നാല്‍ അങ്ങനെയൊന്നുമല്ലായിരുന്നു ഞാന്‍. എട്ടുമാസത്തോളം ബെഡ്റെസ്റ്റിലായിരുന്നു. ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചിരുന്നു. 72 കിലോയില്‍ നിന്നും 105 കിലോ വരെയെത്തി. ഒടുവില്‍ പ്രസവിച്ചുകഴിഞ്ഞപ്പോള്‍ വിഷാദരോഗത്തിനും അടിമപ്പെട്ടു. സുഖപ്രസവമായിരുന്നില്ല. സിസേറിയന് വേണ്ടി വന്നു. എന്താണ് എനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയുന്നുണ്ടായിരുന്നില്ല. ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഈ ലോകവുമായി ഒരു ബന്ധവുമില്ലാത്ത പോലെയായിരുന്നു. ആരും ഇതേക്കുറിച്ച് ഒരു സൂചന പോലും നല്‍കിയിരുന്നില്ല. അതു തന്നെയാണ് ഞാനിപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്. ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും ഹോര്‍മോണുകളില്‍ മാറ്റങ്ങളുണ്ടാകാമെന്നും പോസ്റ്റ് പാര്‍ട്ടം വിഷാദരോഗമാണിതെന്നും ആരും എനിക്കു പറഞ്ഞു തന്നില്ല. സോഷ്യല്‍ മീഡിയിയലും പരസ്യങ്ങളിലുമെല്ലാം സെക്സി അമ്മമാരെ കുറിച്ച് മാത്രമാണ് പറയുന്നത്. എന്റെ അടുത്ത് കിടക്കുന്ന ഞാന്‍ പ്രസവിച്ച എന്റെ കുഞ്ഞാണെന്ന ഓര്‍മ്മ പോലും എനിക്ക് ഇല്ലാതെയായി. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ച് കൊണ്ടേയിരുന്നു. പ്രസവശേഷം ഒരാഴ്ചയോളം എനിക്കെന്താണ് സംഭവിച്ചതെന്ന് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. വിഷയത്തില്‍ നിന്നും കരകയറിയ ശേഷം എന്നെ കാത്തിരുന്നത് ബോഡി ഷെയിമിങ്ങായിരുന്നു. പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളാണ് വാക്കുകള്‍ കൊണ്ട് എന്നെ കുത്തിനോവിച്ചത്.
പുറത്തൊക്കെ പോകുമ്പോള്‍ അവര്‍ എന്നോട് വന്ന് നിങ്ങള്‍ സമീറ റെഡ്ഡിയല്ലേ? നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്? എങ്ങനെയാണ് ഇങ്ങനെയായതെന്ന് ഒക്കെ ചോദിക്കും. എന്റെ അറിവില്‍ പ്രസവശേഷം പഴയ ആകാരവടിവുള്ള ഒരു സ്ത്രീ പോലുമില്ല. എന്നിട്ടാണ് സ്ത്രീകള്‍ എന്നെ ജഡ്ജ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഞാനെന്റെ ശരീരത്തെ ഒരുപാട് വെറുത്തു. കണ്ണാടിയില്‍ എനിക്ക് എന്നെ കാണാന്‍ ഇഷ്ടമായിരുന്നില്ല. തടി വെച്ച എന്നെ കാണുമ്പോള്‍ ഞാന്‍ കരയുമായിരുന്നു. പഴയ സമീറ എവിടെ പോയി എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു.
എല്ലാവരും പഴയ സെക്സി സമീറ റെഡ്ഡിയെ കുറിച്ച് ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. ഇപ്പോഴുള്ള എന്നെ കുറിച്ച് ആരും സംസാരിച്ചില്ല. അത് എന്റെ അവസ്ഥയെ കൂടുതല്‍ മോശമാക്കി. ഒരു പ്രസവം കഴിഞ്ഞതോടെയാണ് എനിക്ക് തടി കൂടിയതെന്ന് സ്ത്രീകള്‍ പോലും മനസിലാക്കാതെ ഇരുന്നത് എന്നെ വേദനിപ്പിച്ചു. സാരമില്ല സമീറ, എല്ലാം ശരിയാകും എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു.
ഭര്‍ത്താവ് എന്റെ അടുത്ത് വരുന്നത് പോലും ഞാന്‍ വെറുത്തു. എന്നാല്‍ അപ്പോഴൊക്കെയും അദ്ദേഹം എന്നെ ചേര്‍ത്ത് പിടിച്ചു. രണ്ടാമതും ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ഭയമായിരുന്നു. ഞാന്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുമോ എന്ന്. എന്നാല്‍ അപ്പോഴെക്കും പ്രസവാനന്തരമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഞാന്‍ ബോധവതിയായി സമീറ പറയുന്നു.
Post Your Comments