
സോഷ്യൽ മീഡിയകളിലും , സിനിമാ പ്രേമികൾക്കിടയിലും ഏറെ സ്വീകാര്യനായ താരമാണ് വിജയ്, ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ താരം കൂടിയാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ വീഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നടക്കുന്നതിനിടയില്‍ അടി തെറ്റി വീഴാന്‍ പോയ താരത്തെ കൂടെയുള്ളവര്‍ താങ്ങി നിര്‍ത്തുന്നതിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
തെന്നിന്ത്യയുടെ പ്രിയതാരം ഇപ്പോൾ കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഈ തെലുഗു താരം, ഭാഷാ വ്യത്യാസങ്ങളില്ലാതെ ഗീതാ ഗോവിന്ദം, അര്‍ജുൻ റെഡ്ഡി ചിത്രങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റവും വലിയ ചർച്ചയായിരുന്നു.
ഏറെ സന്തോഷവാനായി തന്റെ സഹായികൾക്കൊപ്പം നടന്നു വരികയായിരുന്ന വിജയ് ദേവരക്കൊണ്ട നടക്കുന്നതിനിടയില്‍ അടി തെറ്റി വീഴാന്‍ പോയ ദൃശ്യങ്ങളാണ് വൈറലായത്. സഹായികൾ താരത്തെ താഴെ വീഴാതെ പിടിക്കുന്നുണ്ടെങ്കിലും അധികം വൈകാതെ തന്നെ വീഡിയോ വൈറലായി. രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയ നിറഞ്ഞത്, റോഡ് വൃത്തിയാക്കാത്തതിനാലാണ് താരം വീഴാന്‍ പോയതെന്നും ആരെങ്കിലും മുന്‍സിപ്പാലിറ്റിയിലേക്ക് വിളിക്കൂ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.
വളരെ രസകരമായ കമന്റുകളാണ് താര്തതിന്റെ വീഡിയോയ്ക്ക് ലഭിയ്ക്കുന്നത്, ട്രോളുകൾക്കിടയിൽ അനന്യയെയും ആരാധകർ വലിച്ചിഴച്ചിട്ടുണ്ട്. ‘നിങ്ങളുടെ പുതിയ ബന്ധം വീഴാൻ പോവുകയാണ്.. നിങ്ങൾ എന്താ അയാളുടെ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് എന്നായിരുന്നു കമന്റ്. താരത്തിന് പരിക്ക് വല്ലതും പറ്റിയോ എന്ന് ആശങ്ക അറിയിച്ചവരും ഉണ്ട്.
https://www.instagram.com/p/B9Um954HmJS/?utm_source=ig_web_copy_link
Post Your Comments