CinemaGeneralLatest NewsMollywoodNEWS

‘കലാഭവന്‍ മണി എന്ന മനുഷ്യസ്നേഹി തികച്ചും വ്യത്യസ്തനായിരുന്നു’ ; ഓര്‍മക്കുറിപ്പുമായി സംവിധായകന്‍ വിനയന്‍

നടന്റെ കരിയറിലെ തന്നെ പ്രധാന സിനിമകളായിരുന്നു വിനയന്റെ സംവിധാനത്തിലൊരുങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഇന്‍ഡിപെന്‍ഡന്‍സ്, കരുമാടിക്കുട്ടന്‍ എന്നിവ

മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണി ഓർമ്മയായിട്ട് നാല് വർഷം പൂർത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ ചരമവാര്‍ഷിക ദിനത്തിൽ ഓര്‍മക്കുറിപ്പുമായി എത്തിരിക്കുകയാണ്  സംവിധായകന്‍ വിനയന്‍.

‘മണി യാത്രയായിട്ട് നാലു വർഷം…..മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത… കഴിവുറ്റ കലാകാരൻ ആയിരുന്നു കലാഭവൻ മണി.. തൻെറ ദുഖങ്ങളും, സ്വപ്നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും ഒക്കെ പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്നേഹി തികച്ചും വ്യത്യസ്തനായിരുന്നു… ആദരാഞ്ജലികൾ.’-വിനയൻ കുറിച്ചു.

നടന്റെ കരിയറിലെ തന്നെ പ്രധാന സിനിമകളായിരുന്നു വിനയന്റെ സംവിധാനത്തിലൊരുങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഇന്‍ഡിപെന്‍ഡന്‍സ്, കരുമാടിക്കുട്ടന്‍ എന്നിവ. ഇതിൽ  വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മണിക്ക് മികച്ച നടനുള്ള സ്പെഷല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. നടന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രവും
പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button