സോഷ്യല്‍ മീഡിയയില്‍ മകളുടെ വിവാഹ ചിത്രത്തിലെ ചില ചിത്രങ്ങള്‍ അശ്ലീലമായ വിധത്തില്‍ ചര്‍ച്ച ചെയ്തതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടി താര കല്യാണ്‍ രംഗത്ത് വന്നിരുന്നു. നര്‍ത്തകിയായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹത്തിനിടെ പകര്‍ത്തിയ ഒരു വീഡിയോ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ച ആള്‍ക്കെതിരേയായിരുന്നു താരയുടെ വിമര്‍ശനം. ഇതിന് പിന്നാലെ നടിക്ക് പിന്തുണയറിയിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ധാരാളം പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ആശ്വാസ വാക്കുകളുമായി എത്തിയവര്‍ക്കെല്ലാം നന്ദി അറിയിച്ചിരിക്കുകയാണ് താര കല്യാണ്‍.
നടിയുടെ വാക്കുകള്‍
നിങ്ങളുടെ സപ്പോര്‍ട്ടിനും സ്‌നേഹത്തിനും സാന്ത്വന വാക്കുകള്‍ക്കും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. ലൗ യു ഓള്‍ വീണ്ടും മനസ്സിനെ സാന്ത്വനിപ്പിച്ച് ചിരിച്ച് മുന്നേറാന്‍ ഇതൊരു പ്രേരണയാണെന്ന് കൂടി അറിയിച്ചോട്ടെ. മില്യണ്‍ താങ്ക്‌സ്
ഫെബ്രുവരി 20-ന് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു സൗഭാഗ്യയുടെ വിവാഹം. അന്തരിച്ച നടന്‍ രാജാറാമിന്റെ ഭാര്യയാണ് താരാകല്യാണ്‍.
Post Your Comments