മലയാള സിനിമയില്‍ വലിയ ഒരു ഗ്യാപ് വന്നതിന്റെ കാരണം പറയുകയാണ് അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ ശ്രദ്ധേയായ ഗൗരി നന്ദ. സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്സ്പ്രസ്സ് എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ഗൗരി നന്ദ പത്ത് വര്‍ഷത്തിനിടയില്‍ വിവിധ ഭാഷകളിലായി ചെയ്തത് ഒന്‍പത് സിനിമകള്‍ മാത്രമാണ്.
ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ ഗൗരി നന്ദ പങ്കുവയ്ക്കുന്നു
2010-ല്‍ കന്യാകുമാരി എക്സ്പ്രസ് എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്. പിന്നീട് എല്ലാ ഭാഷകളിലുമായിട്ട് ഒന്‍പത് സിനിമകള്‍ ചെയ്തു. തമിഴില്‍ മൂന്ന് സിനിമകള്‍ ചെയ്തു. തെലുങ്ക് ചെയ്തു. ഇതിനൊക്കെ കുറച്ചധികം സമയമെടുക്കും. ഇവിടുത്തെ പോലെ പെട്ടെന്ന് ഷൂട്ട് തീരില്ല. ഒരു വര്‍ഷമൊക്കെ സമയമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാകുക. മറ്റു സിനിമകള്‍ ചെയ്യരുതെന്ന് എഗ്രിമെന്റും ഉണ്ടായിരിക്കും. അതാണ് സിനിമകളുടെ എണ്ണം കുറഞ്ഞത്. പക്ഷെ പത്താമത്തെ വര്‍ഷമാണ് ബ്രേക്ക് കിട്ടിയത്. മൂന്ന് ഭാഷകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. എല്ലാ ഭാഷയിലും കംഫര്‍ട്ടാണ്. കൂടുതല്‍ നല്ല വേഷം കിട്ടിയിരിക്കുന്നത് തമിഴിലാണ്. മലയാളത്തില്‍ ഇപ്പോഴാണ് നല്ലൊരു വേഷം കിട്ടിയത്, കണ്ണമ്മ കരിയര്‍ ബ്രേക്ക് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
Post Your Comments