നൃത്ത പരിപാടിക്കിടെ ഊർമിള ഉണ്ണി മൈക്ക് വലിച്ചെറിഞ്ഞെന്ന ആരോപണത്തിൽ ശക്തമായ പ്രതിഷേധം നിലനിൽക്കേ ഫേസ്ബുക്കിൽ കുറിപ്പുമായി ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണൻ രംഗത്തെത്തി.
നടിയുടെ പ്രവർത്തി അങ്ങേയറ്റം മോശമാണെന്ന് രാഗം രാധാകൃഷ്ണൻ വ്യക്തമാക്കി. ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇതിനോടകം വൈറലായി കഴിയ്ഞ്ഞു.
പ്രവർത്തിക്കാതിരുന്നതിനാൽ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി ….തുടർന്ന് മൈക്കില്ലാതെ ന്തെല്ലാമോ സംസാരിക്കുകയും ചെയ്തു,തുടർന്ന് പരിപാടി ആരംഭിച്ച് ആദ്യ ഡാൻസിന് ശേഷം ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ ഡാൻസ് ആരംഭിക്കുന്നതിന് മുമ്പായി ശക്തമായ മഴ പെയ്യുകയും ജനക്കുട്ടം പിരിഞ്ഞു പോകുകയും ചെയ്തു!
ഒരു മണിക്കുറിന് ശേഷം വിരലിൽ എണ്ണാവുന്ന കാണികളുടെ മുന്നിൽ ഡാൻസ് കളിക്കേണ്ട ഗതികേട് പ്രശസ്ത തരത്തിനുണ്ടായത് ഭഗവാൻ്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്…. ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയും തൃക്കടവുർ മഹാദേവൻ്റെ മണ്ണിൽ അഹങ്കാരത്തോട് പ്രവർത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക്
അഹങ്കരികൾക്കുള്ള മറുപടി ആണ്.
എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം.
Post Your Comments