മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞ് നില്ക്കുന്ന താരമാണ് കിഷോര്‍ സത്യ. അവതാരകനായും നായകനായും വില്ലനായും ഒക്കെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നടൻ ഇതിനോടകം തന്നെ നേടിയെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയിൽ താരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇഷ എന്ന സിനിമയെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുയയാണ്.
പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഇംതിയാസ് മുനവര്‍ എന്ന കഥാപാത്രമായിട്ടാണ് താരം ഇഷയില്‍ അഭിനയിച്ചിരിക്കുന്നത്. കിടിലനൊരു ഹൊറര്‍ ത്രില്ലര്‍ മൂവിയാണിതെന്നും കിഷോര്‍ പറയുന്നു. വെള്ളസാരി ഉടുത്ത് വരുന്ന പ്രേതങ്ങള്‍ ഇപ്പോഴുള്ളവര്ക്കൊരു തമാശയായി തോന്നാം. അതു കൊണ്ട് ഇന്നത്തെ ജനറേഷനുമായി താരതമ്യം ചെയ്യാന്‍ പറ്റുന്ന വിധമാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നും കിഷോര്‍ പറഞ്ഞു. എന്നാല്‍ ശരിക്കും പ്രേതമുള്ള സിനിമയാണിത്. ശാസ്ത്രീയമായി അറിയാവുന്ന വിധമാണ് കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. ഇന്ന് കാലിക പ്രധാന്യമുള്ള വിഷയമാണ് സിനിമയുടെ ഇതിവൃത്തം
കിഷോര്‍ വ്യക്തമാക്കി.
വര്‍ഷങ്ങള്‍ ഇത്ര പിന്നിട്ടിട്ടും ചേട്ടന്റെ സ്കിന്‍ ഒക്കെ നല്ല ഗ്ലോയില്‍ നില്ക്കുന്നുണ്ടല്ലോ, എന്താണ് ഇതിന്റെ സീക്രട്ട് എന്നാണ് അവതാരകയുടെ ചോദ്യം. ഇതിന് ഒരു ചിരിയോട് കൂടിയാണ് കിഷോര്‍ സത്യ ഉത്തരം പറഞ്ഞത്. സൗന്ദര്യ പരിചരണത്തില്‍ ഞാന്‍ ഒരുപാട് പുറകില്‍ ആണ്. ഒട്ടും ശ്രദ്ധിക്കാറില്ല. എന്റെ ഭാര്യ ആണെങ്കില്‍ എപ്പോഴും എന്നെ അക്കാര്യത്തില്‍ കുറ്റപ്പെടുത്തും. ഒരു സണ്‍സ്ക്രീം പോലും പുറത്ത് പോകുമ്പോള്‍ ഇടുന്ന ആളല്ല ഞാന്‍. പിന്നെ ഈ പറഞ്ഞ പോലെ ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും ഇട്ടാലായി. പിന്നെ ഗ്ലോ ഉണ്ടാകാന്‍ കാരണം ചിലപ്പോള്‍ പച്ചവെള്ളം നല്ല പോലെ കുടിക്കുന്നതാകാം എന്നും താരം പറയുന്നു.
Post Your Comments