മലയാള സിനിമയിലെ മണിനാദം വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം തികഞ്ഞിരിക്കുകയാണ്. പലര്‍ക്കും വിശ്വസിക്കാനാകുന്നതിലും അപ്പുറമായിരുന്നു മണിയുടെ വിയോഗ വാര്‍ത്ത. കരൾ സംബന്ധമായ രോഗ കാരണങ്ങളാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ച് 2016 മാർച്ച് ആറിനായിരുന്നു താരം ലോകത്തോട് വിട പറഞ്ഞത്.
മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ താരം എന്നും മലയാളിക്ക് പ്രിയപ്പെട്ടവനാണ്. മണിയുടെ പാട്ടുകളും ചിരിയും ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു സ്കൂളിന്‍റെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും പിന്‍ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോസ്റ്റാന്‍ഡില്‍ ദിവസക്കൂലിക്ക് ഓടിയിരുന്ന മണി മലയാള സിനിമയില്‍ പിടി മുറുക്കുമ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് പല അഭിനയ സമ്പ്രദായങ്ങളും ആയിരുന്നു.
നാടന്‍പാട്ടുകളും തമാശകളും ആയി മണിയുടെ ശബ്ദം നാട്ടിടവഴികളില്‍ മുഴങ്ങി കേട്ടു. ആടിയും പാടിയും സാധാരണക്കാരോട് സംവദിച്ചും അവരിലൊരാളായി പകര്‍ന്നാട്ടം നടത്തിയും നാട്യങ്ങളില്ലാത്ത പച്ച മനുഷ്യനായി അയാള്‍ ജീവിച്ചു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ മണിമുഴക്കം നിലച്ച് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. . മണിയുടെ വേര്‍പാടില്‍ ചാലക്കുടിയ്ക്കു ഇപ്പോഴും നൊമ്പരമുണ്ട്.
Post Your Comments