ടേക്ക് ഓഫ് , എന്ന് നിന്റെ മൊയ്തീൻ എന്നി ചിത്രങ്ങളിൽ ഇസ്‍ലാമോഫോബിയ ഉണ്ടെന്ന നടി പാർവതി തിരുവോത്തിന്റെ പരാമർശം സോഷ്യൽ മീഡിയിൽ വൻ വിവാദമായിരുന്നു. താൻ അഭിനയിച്ച ചിത്രങ്ങളായ ടേക്ക് ഓഫ് , എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിൽ ഇസ്ലാമോഫോബിയ ഉണ്ടായിരുന്നു എന്നും എന്നാൽ അത് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നുമാണ് നടി പറഞ്ഞിരുന്നത്. എന്നാൽ നടിയുടെ ഈ പ്രസ്താവന ചർച്ച വിഷയമായതോടെ സംവിധായകൻ മഹേഷ് നാരായണൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടിയുടെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരിരുന്നു.
പാര്‍വതിക്കോ പറഞ്ഞ മറ്റുള്ളവര്‍ക്കോ ഇസ്‍ലാമോഫോബിയ എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ സംവിധായകന്‍ മഹേഷ്, പൊളിറ്റിക്കലി കറക്റ്റ് ആണേൽ പാർവതിക്ക് ടേക്ക് ഓഫ് ഉപേക്ഷിക്കാമായിരുന്നില്ലേയെന്നും അഭിമുഖത്തില്‍ ചോദിച്ചു. പാര്‍വതിയെ ആരോ സ്വാധീനിച്ചതാകാമെന്നും ഇസ്‌ലാമിക രാജ്യമായ ഇറാനിലെ റെസിസ്റ്റൻസ് ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിങ് സിനിമ ആയി വരെ ടേക്ക് ഓഫ് തെരഞ്ഞെടുക്കപ്പെട്ടതാണെന്നുമായിരുന്നു ടേക്ക് ഓഫിലെ ഇസ്‍ലാമോഫോബിയക്കെതിരായ ആരോപണങ്ങളോട് മഹേഷ് പ്രതികരിച്ചത്. ഇപ്പോഴിതാ ഇതിനെല്ലാമുള്ള മറുപടിയായിട്ട് എത്തിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരി. ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം പറയുന്നത്.
മുഹ്സിന്‍ പരാരിയുടെ ഫേസ്ബുക്ക് കുറിപ്പ്
താൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമകളിലെ ഇസ്ലാമോഫോബിയയെ സംബന്ധിച്ച് വിമർശനാത്മകമായി വിലയിരുത്താൻ ആർജവം കാണിച്ച പാർവതി തിരുവോത്തിനോട് ഒരു സഹപ്രവർത്തകയോട് കാണിക്കേണ്ട മിനിമം ആദരവ് പോലും കാണിക്കാതെയാണ് മഹേഷ് നാരായണൻ ക്യൂവിൽ സംസാരിക്കുന്നത്. അദ്ദേഹം ഇസ്ലാമോഫോബിയയെ കുറിച്ച് മാത്രമല്ല അജ്ഞനായിരിക്കുന്നത്. മറിച്ച്, സ്ത്രീവിരുദ്ധതയെയും ബേസിക് പ്രതിപക്ഷ ബഹുമാനത്തെ കുറിച്ചും അയാൾ അജ്ഞനാണ്.
ad hominem എന്നാൽ എന്താണ് എന്ന് പഠിക്കാൻ മഹേഷ് നാരായണനോട് ഈ സമയത്ത് അഭ്യർഥിക്കുന്നു.
Post Your Comments