തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരമാണ് നടി ഖുശ്ബു സുന്ദര്‍. ഒരിടവേളയ്ക്ക് ശേഷം രജനീകാന്ത് ചിത്രം അണ്ണാത്തെയിലൂടെ ഖുശ്ബു വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും നടി സജീവമാകാറുണ്ട്. ഇപ്പോഴിതാ ഖുശ്ബുവിനെ ബോഡി ഷെയിമിങ്ങ് നടത്തികൊണ്ടുളള മുന്‍ ബിഗ് ബോസ് താരം ഗായത്രി രഘുറാമിന്റെ ട്വീറ്റാണ് സോഷ്യൽ മീഡിയിൽ ചർച്ച വിഷയമായിരിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനൊരുങ്ങുന്നു എന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അതിനെ ട്രോളി ഖുശ്ബു രംഗത്തെത്തിയിരുന്നു. അടുത്ത ഞായറാഴ്ച താന്‍ ഐസ്‌ക്രീം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഖുശ്ബു കുറിച്ചത്. ഇതിന് പിന്നാലെ നല്ലതാണ് കൊഴുപ്പ് കുറയുമെന്ന് ഗായത്രി രഘുറാം ട്വീറ്റ് ചെയ്തു.
ഇതിനെ തുടർന്ന് ഗായത്രിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഖുശ്ബു ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇത് ഒരു തരം ബോഡി ഷെയിമിങ്ങാണെന്നും ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു. ഖുശ്ബുവിനെതിരെ മുന്‍പും പരസ്യ പ്രസ്താവന നടത്തിയിട്ടുളള താരമാണ് ഗായത്രി രഘുറാം. അടുത്തിടെ വിവാദ പ്രസ്താവനകളിലൂടെ നടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
Post Your Comments