മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു വീണ നായര്‍. സീരിയലുകളില്‍ മാത്രമല്ല നിരവധി സിനിമകളിലും വീണയ്ക്ക് അവസരങ്ങള്‍ ലഭിച്ചുട്ടുണ്ട്. ഇതോടെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും വീണ തിളങ്ങി നിന്നു. ബിഗ് ബോസിലേക്ക് വന്ന സമയത്ത് താരത്തിന് ആരാധകർ വര്‍ദ്ധിച്ചിരുന്നെങ്കിലും ഇപ്പോൾ ട്രോളന്മാരുടെ ഇരയായി മാറിയിരിക്കുകയാണ് വീണ.
ഷോയിൽ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും വന്നതോട് കൂടിയാണ് ഗെയിം മാറിയത്. ഇരുവരും രജിത്തിനെ സപ്പോര്‍ട്ട് ചെയ്തതോടെ സുജോ, രഘു തുടങ്ങിയവരും രജിത്തിനൊപ്പം കൂടി. അങ്ങനെ ശക്തരായവരെല്ലാം ഒരു ഗ്രൂപ്പ് ആയതോടെ വീണയടക്കമുള്ളവര്‍ക്ക് മുന്നില്‍ പ്രതിസന്ധി രൂപപ്പെട്ടു. ഇത് എങ്ങനെയും മറികടക്കാനുള്ള ശ്രമങ്ങളില്‍ ചെയ്യുന്നതെല്ലാം മണ്ടത്തരമായി പോവാറുമുണ്ട്. ഇതിനിടെ വീണയുടെ സ്വഭാവം ഇങ്ങനെയാണോ എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് പഴയൊരു വീഡിയോ എത്തുന്നത്.
കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന താരോത്സവം എന്ന പരിപാടിയില്‍ നിന്നുള്ള വൈറല്‍ ദൃശ്യങ്ങളായിരുന്നു ഇത്. വീണയും സീരിയല്‍, സിനിമ നടിയായ സിന്ധു ജേക്കബും തമ്മിലുള്ള ഒരു പ്രശ്‌നമായിരുന്നിത്. മത്സരത്തില്‍ തന്റെ ഗ്രൂപ്പിലുണ്ടായിരുന്ന സിന്ധുവിനെ കുറിച്ച് വേദിയില്‍ നിന്നും കുറ്റം പറയുകയായിരുന്നു വീണ. സിന്ധുവിന്റെ കഴിവില്ലാത്തത് കൊണ്ട് മത്സരം തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നും മറ്റൊരാളെ വേണമെന്നുമൊക്കെ വീണ ആരോപിക്കുന്നുണ്ട്. എന്നാല്‍ അവരുടെ ഗ്രൂപ്പില്‍ ആകെ കിട്ടിയിരിക്കുന്ന മാര്‍ക്ക് സിന്ധുവിന്റെ പാട്ടിലൂടെ കിട്ടിയതാണെന്ന് മറ്റുള്ളവര്‍ ചൂണ്ടി കാട്ടിയതോട് കൂടിയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
വീണയുടെ ആരോപണത്തെ കുറിച്ച് മറ്റുള്ളവര്‍ ചോദിച്ചതോടെ ഇരുവരും തമ്മില്‍ വാഗ്‌വാദങ്ങള്‍ നടത്തുന്നു. ശേഷം തനിക്ക് ഇനി തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് വീണ ഇറങ്ങി പോവുകയായിരുന്നു. ക്ഷുഭിതയായി പുറത്ത് പോയെങ്കിലും ഇതേ കാര്യം പറഞ്ഞ് വീണ കരയുന്നതും വീഡിയോയില്‍ കാണാമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ വീഡിയോ ആണ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.
Post Your Comments