ബിഗ് ബോസിൽ കഴിഞ്ഞ ദിവസം നടന്ന കോടതി ടാസ്കിൽ സുജോയും ഫുക്രു തമ്മിൽ വാക്കേറ്റം നടന്നിരുന്നു. കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് സുജോ ചാടി വരുമ്പോൾ തന്നെ ഇവര്‍ തമ്മില്‍ വഴക്ക് തുടങ്ങിയിരുന്നു. ഇവരുടെ വഴക്ക് കൈയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് മറ്റുള്ളവര്‍ ഇടപെട്ടത്.
തുടർന്ന് സുജോ തന്നെ ഫിസിക്കലി അറ്റാക്ക് ചെയ്തുവെന്ന് ഫുക്രു ബിഗ് ബോസിനോട് വിളിച്ച് പറയുന്നുണ്ടായിരുന്നു. വെറുതെ നിന്ന ഒരാളെ ആക്രമിക്കുകയായിരുന്നു എന്നും . ഈ വിഷയത്തില്‍ ഇടപെടണം ബിഗ് ബോസെന്നും ഫുക്രു പറഞ്ഞിരുന്നു. എന്നാൽ ഇതിന് ബിഗ് ബോസിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് നടന്ന സ്പോണ്സർ താന്‍ ടാസ്ക്കില് പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു ഫുക്രു
നിലവിൽ ബിഗ് ബോസിന്റെ സ്കോര്‍ ബോര്‍ഡില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സുജോയെ
കടത്തിവെട്ടാനുള്ള ശ്രമത്തിലയിരുന്നു ഫുക്രു . എന്നാൽ വെള്ളരിപ്രാവുകള്‍ എന്ന ടാസ്ക്കില് പരമാവധി പോയിന്റ് സ്വന്തമാക്കുകയായിരുന്നു ഫുക്രു ബിഗ് ബോസ് തന്നെ ഈ ടാസ്ക്ക് റദ്ദാക്കി എന്ന് പറഞ്ഞതോടെ നിരാശനാവുകയായിരുന്നു. തുടർന്ന് നിരവധി തവണ ബിഗ് ബോസിനോട് തന്നെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കണെമെന്നും ഇതിനെ കുറിച്ച് സംസാരിക്കണമെന്നും ഫുക്രു ആവിശ്യപെട്ടിരുന്നു.
എന്നാൽ ബിഗ് ബോസിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഫുക്രുവിനെതിരെ എന്ത് നടപടിയായിരിക്കും ഉണ്ടാവുകയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചേക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.
Post Your Comments