ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഡോ. രജിത്ത് കുമാര്‍. എറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ ലഭിക്കുന്ന മല്‍സരാര്‍ത്ഥിയായ രജിത് പലപ്പോഴും വിവാദങ്ങളില്‍ നിറയാറുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ് തങ്ങളുടെ അനുഭവം പങ്കുവെക്കാന്‍ മത്സരാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് രജിത്ത് സാര്‍ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തത്. ടാസ്ക്കിനിടെ വളരെയധികം ഇമോഷണലായ അദ്ദേഹത്തെ മറ്റു മല്‍സരാര്‍ത്ഥികള്‍ ആശ്വസിപ്പിക്കാനായി ശ്രമിക്കുന്നതും പുതിയ വീഡിയോയില്‍ കാണിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കോടതി ടാസ്ക്കില് കാര്യമായി പെര്‍ഫോം ചെയ്യാന്‍ രജിത്തിന് സാധിച്ചിരുന്നില്ല.
നേരത്തെ കോടതി ടാസ്ക്കില് ആദ്യം കേസ് കൊടുത്തത് രജിത്ത് സാറായിരുന്നു. ദയ അശ്വതിയ്ക്കെതിരെ ആയിരുന്നു രജിത്ത് സാര്‍ കേസ് കൊടുത്തത്. എന്നാല്‍ വിചാരണയ്ക്കൊടുവില് ദയയ്ക്ക് അനുകൂലമായ വിധിയാണ് വന്നത്. കോടതി ടാസ്ക്കില് പലരും കൂടുതല്‍ പോയിന്റുകള്‍ നേടിയ സമയത്ത് ഗ്രൂപ്പ് കളിയില്‍ രജിത്ത് ഒതുങ്ങിപ്പോവുകയായിരുന്നു.
കുറെ നാളുകള്‍ക്ക് ശേഷമാണ് രജിത്തിനെ വികാരഭരിതനായി പ്രേക്ഷകര്‍ കണ്ടത്. മുന്‍പ് അമ്മയെക്കുറിച്ച് സംസാരിച്ചപ്പോള്‍ താരം കരഞ്ഞിരുന്നു.
Post Your Comments