ബിഗ് ബോസിലെ സംഭവബഹുലമായ എപ്പിസോഡ് ആയിരുന്നു ഇന്നലെ നടന്ന കോടതി ടാസ്‌ക്. ബിഗ് ബോസില്‍ വന്നതിന് ശേഷം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും മനസ്സില്‍ കൊണ്ട് നടന്നിരുന്ന പ്രതികാരങ്ങളുമൊക്കെ തീര്‍ക്കാനായുള്ള ശ്രമത്തിലായിരുന്നു പലരും ഈ ടാസ്‌കിനെ കണ്ടത്. മത്സരത്തിലെ നിലനില്‍പ്പിനായി എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലായിരുന്നു പല താരങ്ങളും.
ഇന്നലെ കോടതി ടാസ്‌ക്കിൽ എലീന സുജോക്കെതിരെ നടത്തിയ കേസിന്റെ വാദം തീര്‍ന്നതിന് പിന്നാലെ ഫുക്രുവുമായി സുജോ ഒരു സംഘര്‍ഷം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജിത് പൂളിലേക്ക് വീഴുകയും പരിക്കേൽക്കുയും ചെയ്തത്. തുടർന്ന് ഫുക്രുവിനെതിരേ ബലപ്രയോഗം നടത്തുമെന്ന ഭാവത്തില്‍ സുജോ അടുത്തെങ്കിലും ഫുക്രു കൂസലില്ലാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഏറെ നേരം ഇരുവരും പരസ്പരം പ്രകോപിപ്പിക്കാനും ശ്രമിച്ചു.
അതേസമയം രജിത്തിന്റെ പരിക്കിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ വീണയുമായി അമൃത തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കോടതിമുറിയില്‍നിന്ന് പുറത്തേക്കിറങ്ങവെ അതിന് തടസം സൃഷ്ടിക്കാന്‍ വീണ രജിത്തിനെ പിടിച്ചത് താന്‍ കണ്ടെന്നും അതിനുശേഷം വന്ന് അസുഖവിവരം തിരക്കുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു അമൃതയുടെ പ്രതികരണം. അമൃതയ്ക്ക് പിന്തുണയുമായി അഭിരാമി കൂടി അവിടേയ്ക്ക് എത്തിയതോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. ഇതോടെ ഒരേസമയം ബിഗ് ബോസിൽ രണ്ട് ഭാഗങ്ങളിലായി മത്സരാര്‍ത്ഥികള്‍ തമ്മിൽ വലിയ സംഘർഷമാണ് സൃഷിടിച്ചത്. തൂടർന്ന്
ഈ സംഭവവികാസങ്ങളെല്ലാം പരിഗണിച്ച ബിഗ് ബോസ് എല്ലാവരെയും ഹാളിലേക്ക് വിളിച്ചുവരുത്തി കടുത്ത തീരുമാനം അറിയിക്കുകയായിരുന്നു.
ബിഗ് ബോസിന്റെ വാക്കുകള്‍ ഇങ്ങനെ
വെള്ളരിപ്രാവുകള്‍ എന്ന പേരില്‍ നിങ്ങള്‍ക്ക് നല്‍കിയ വീക്ക്‌ലി ടാസ്‌കില്‍ തന്നെ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഈ ടാസ്‌കില്‍ ഇന്നുവരെയുള്ള ദിവസങ്ങളില്‍ സംഭവിച്ചതെല്ലാം ഒരു മത്സരത്തിന്റെ അതേ മനോഭാവത്തില്‍ തന്നെയാണ് ബിഗ് ബോസ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇന്നുണ്ടായ സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കുവാന്‍ സാധിക്കുന്നതല്ലെന്ന് ബിഗ് ബോസ് ചൂണ്ടിക്കാണിച്ചിരുന്നു.
ശാരീരികമായ മത്സരം വേണ്ട ടാസ്‌ക്കുകളില്‍ ആരോഗ്യകരമായി അത് ചെയ്യാവുന്നതാണ്. ആശയപരമായ വാഗ്വാദങ്ങളും അനുവദനീയമാണ്. പക്ഷേ തരംതാണ രീതിയിലുള്ള അകാരണമായ വഴക്കുകള്‍ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാവുന്നതല്ല. വ്യക്തമായ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടേണ്ട പല പ്രശ്‌നങ്ങളും നിങ്ങള്‍ വ്യക്തിപരമായി എടുത്ത് വഷളാക്കുകയാണ്.
ലക്ഷ്യത്തിലേക്ക് മത്സരബുദ്ധിയോടെ ഒറ്റയ്ക്ക് ജയിച്ച് മുന്നേറേണ്ടതിന് പകരം സംഘം ചേര്‍ന്നുള്ള രീതികളാണ് പലപ്പോഴും ഇവിടെ കണ്ടുവരുന്നത്. അത് നിങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ചേര്‍ന്നതല്ല. പരസ്പരം മനസിലാക്കാനും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍പ്പാക്കാനും വേണ്ടിയായിരുന്നു ഈ വീക്ക്‌ലി ടാസ്‌കിലൂടെ സമാധാനപരമായ ഒരാഴ്ച നിങ്ങള്‍ക്ക് നല്‍കിയത്.
പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോവാനുള്ള അവസരമായിരുന്നു ബിഗ് ബോസ് നല്‍കിയത്. പക്ഷേ അത് കാത്തുസൂക്ഷിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ട് അടിയന്തിരമായി ഈ വീക്ക്‌ലി ടാസ്‌ക് ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നു. ടാസ്‌ക് റദ്ദാക്കിയതുകൊണ്ടുതന്നെ അതിലൂടെ നിങ്ങള്‍ നേടിയ പോയിന്റുകളും ഈ ആഴ്ചയിലെ ലക്ഷ്വറി ബജറ്റും നിങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നുവെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.
ഇനിയുള്ള ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ മുതല്‍ അടുത്ത ബസര്‍ ശബ്ദം വരെയുള്ള സമയം നിങ്ങള്‍ ആരും ആരോടും ഒന്നും സംസാരിക്കാന്‍ പാടുള്ളതല്ല. ഈ സമയമെങ്കിലും തികഞ്ഞ സമാധാനം പാലിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും ശ്രമിക്കുക.’ ഈ അനൗണ്‍സ്‌മെന്റിന് പിന്നാലെ ബസര്‍ ശബ്ദിക്കുകയായിരുന്നു. അടുത്ത ബസര്‍ വരെ ഹൗസ് നിശബ്ദമായിരുന്നു.
Post Your Comments