![](/movie/wp-content/uploads/2020/03/6as2.png)
തെലുങ്ക് ബിഗ് ബോസ് മൂന്നാം സീസണിന്റെ ജേതാവും പിന്നണി ഗായകനുമായ രാഹുലിന് നേരെ ആക്രമണം. പബ്ബിൽ വെച്ചുണ്ടായ ആക്രമണത്തിൽ ബിയർ കുപ്പി ഉപയോഗിച്ച് രാഹുലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അക്രമണത്തിൽ പരിക്കേറ്റ താരത്തെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടനില തരണം ചെയ്തുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഗച്ചിവ്‌ബോലിയിലെ ഒരു പബ്ബിലാണ് സംഭവം നടക്കുന്നത്. താരത്തോടൊപ്പം പബ്ബിലെത്തിയത് യുവതിയോട് ഒരു കൂട്ടം ചെറുപ്പക്കാർ അപമര്യദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത രാഹുലിനെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. താരത്തെ ബിയർ കുപ്പി ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടയാണ് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽതെലങ്കാനയിലെ നിയമസഭ അംഗത്തിന്റെ ബന്ധുവാണ് കേസിലെ പ്രതിയെന്ന് രാഹുലിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
Post Your Comments