അവാര്‍ഡ് സിനിമകളോട് മാത്രമായി പ്രത്യേകം ഒരു മമതയുമില്ലെന്ന് തുറന്നു പറയുകയാണ് നടി അനുമോള്‍. അവാര്‍ഡ് സിനിമകള്‍ ആണോ അനുവിന് പ്രിയമെന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്നും ഒരു പ്രത്യേക കാറ്റഗറിയില്‍പ്പെട്ട സിനിമകള്‍ മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളല്ല താനെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ അനുമോള്‍ വ്യക്തമാക്കുന്നു.
‘പലരും ചോദിക്കുന്ന കാര്യമാണ്. അവാർഡ് ചിത്രങ്ങളാണോ അനുവിന് പ്രിയമെന്ന്. ഒരു പ്രത്യേക ജോണർ സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാൻ .നാട്ടിലൊക്കെ ചോദിക്കാറുണ്ട് ഞങ്ങൾക്കൊക്കെ കാണാൻ കഴിയുന്ന സിനിമ എപ്പോഴാണ് ചെയ്യുക എന്ന്. എല്ലാവരും കാണേണ്ട സിനിമകൾ തന്നെയാണ് ഞാൻ ചെയ്യുന്നത്. കഥ കേട്ട് എനിക്ക് ഇഷ്ടപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് അഭിനയിക്കുന്നത് . അതുപോലെ എനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ സംസാരിക്കുന്ന സിനിമയുടെ ഭാഗമാകാനാണ് ഞാനെപ്പോഴും നോക്കാറ്. എല്ലാ സിനിമയും ചെയ്യുമ്പോൾ പ്രേക്ഷകരിലേക്ക് എത്തണമെന്ന് കരുതി തന്നെയാണ് ചെയ്യുന്നത്. അതൊന്നും അവാർഡ് പടങ്ങൾ എന്ന കാറ്റഗറിയിൽ പെടുത്തരുത്. നല്ല സിനിമകൾ എന്ന പേരിൽ അറിയപ്പെടാനാണ് ഇഷ്ടം .അടുത്തിടെ അവാർഡ് കിട്ടിയ ചിത്രങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാകും കൊമേഴ്സ്യൽ സിനിമകളല്ലേ ഇപ്പോൾ അവാർഡ് വാരിക്കൂട്ടുന്നത്’.
Post Your Comments