CinemaGeneralLatest NewsMollywoodNEWS

അവരെ വെറുതെ വിടൂ, അവർ ജീവിക്കട്ടെ, നിങ്ങൾക്ക് ഞങ്ങളൊക്കെ ഇല്ലേ ഇവിടെ ; താര കല്ല്യാണിന്റെ വീഡിയോയ്ക്ക് പ്രതികരണവുമായി ആദിത്യൻ ജയൻ

അന്തസ്സായി മകളെ നോക്കി ജീവിക്കുന്ന ഒരു സ്ത്രീയാണ് അവർ

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ നടി താര കല്യാണ്‍ രംഗത്തുവന്നത് വാര്‍ത്തയായിരുന്നു. താരയുടെ മകളായ സൗഭാഗ്യയുടെ വിവാഹ വേളയിൽ പകർത്തിയ ഒരു വീഡിയോ അശ്ലീലമായ രീതിയിൽ പ്രചരിപ്പിച്ച ആള്‍ക്കെതിരേയാണ് നടി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.

ഇപ്പോഴിതാ താര കല്ല്യാണിനു പിന്തുണയുമായി എത്തിരിക്കുകയാണ് നടൻ ആദിത്യൻ ജയൻ. ഒറ്റയ്ക്ക് നിന്നുകൊണ്ട് മകളുടെ വിവാഹം നടത്തിയ ആളാണ് താര കല്ല്യാണെന്നും അവരുടെ കണ്ണീരിന് വില ആരായാലും വില നൽകേണ്ടി വരുമെന്നും അത് ഉറപ്പുള്ള കാര്യമാണെന്നും ആദിത്യൻ ജയൻ പറഞ്ഞു.  ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ആദിത്യൻ ജയൻ ഈ കാര്യം പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…………………..

‘ഒരു ഭർത്താവിന്റെ കൂട്ടില്ലാതെ ഒരു പെൺകുട്ടിയുടെ കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരുമല്ല എന്റെ അമ്മ. പക്ഷേ അന്ന് എന്റെ അമ്മയ്‌ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് നിന്ന് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി. ദിവസങ്ങൾ ആകുംമുന്നേ അവരുടെ കണ്ണുനീർ കാണാൻ ആർക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം.

അത്രയും പാവം സ്ത്രീയാണ് താരച്ചേച്ചി. സമൂഹമാദ്ധ്യമം നല്ലതാണ്, നല്ല കാര്യത്തിന്. അവർ ജീവിക്കട്ടെ. അവരെ ഒക്കെ വിടൂ. ഞങ്ങൾ ഒക്കെ ഇല്ലേ നിങ്ങൾക്ക്. അവരെ വിടൂ. ഒരു പാവം സ്ത്രീ, ഒരു പാവം അമ്മ. അന്തസ്സായി മകളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങൾ വേണ്ടേ ഈ സമൂഹത്തിൽ പിന്തുണയ്ക്കാൻ. ഓരോ ദിവസവും പുതിയ ഇരകൾക്ക് വേണ്ടി ഓട്ടം നിർത്തൂ സുഹൃത്തുക്കളെ. ജീവിക്കട്ടെ ആ അമ്മയും മകളും. ആര് ചെയ്താലും അവരുടെ കണ്ണുനീരിന് വിലനൽകേണ്ടി വരും. ഉറപ്പാണ്. ‘

shortlink

Related Articles

Post Your Comments


Back to top button