പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. അഭിനേത്രിയല്ലെങ്കിലും സുപ്രിയ മേനോനോടും ആരാധകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമാണുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമാണ് താരപത്നി. സോഷ്യൽ മീഡിയയിലും സജീവമായ സുപ്രിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം തന്നെ നിമിഷം നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പമുള്ള ഒരു കുറിപ്പുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ശശികല എന്ന സുഹൃത്തിനെക്കുറിച്ചായിരുന്നു പോസ്റ്റ്. പോരാട്ടവീര്യം മനസിൽ സൂക്ഷിക്കുന്ന അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളാണ് ശശികലയെന്നാണ് സുപ്രിയ പറയുന്നത്. സ്വന്തം സ്വപ്നങ്ങൾക്ക് അവൾ ചിറകുകൾ നൽകി. അവളുടെ സഹപാഠിയായതിൽ അഭിമാനിക്കുന്നു. സ്കൂളില്‍ നിന്ന് തരുന്ന തുന്നല്‍പണികള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ സഹായിച്ചിരുന്നത് ശശികലയാണെന്നും സുപ്രിയ പോസ്റ്റിൽ പറയുന്നു. ചെന്നൈയിൽ ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.
Post Your Comments