CinemaGeneralMollywoodNEWS

എന്‍റെ സ്വഭാവം ആ പൃഥ്വിരാജ് ചിത്രത്തിലെ നായിക വേഷവുമായി സാമ്യമുള്ളത് : മിയ

അഭിനയത്തില്‍ എപ്പോഴും സെലക്ടീവ് ആണ്. കിട്ടുന്ന വേഷങ്ങളില്‍ നല്ലതാണെന്ന് തോന്നുന്ന വേഷങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നത്

നായിക വേഷങ്ങളെക്കാള്‍ പ്രതി നായിക വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് നടി മിയ. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ സെലക്ടീവാണെന്നും വേറിട്ട കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴാണ് ഓരോ താരങ്ങളും വ്യത്യസ്തരാകുന്നതെന്നും സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചു കൊണ്ട് മിയ പറയുന്നു.  താന്‍ ചെയ്ത സിനിമകളില്‍ അനാര്‍ക്കലിയിലെ നായിക വേഷമാണ് തന്റെ ജീവിത രീതികളോട് സാമ്യമുള്ളതെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

‘അഭിനയത്തില്‍ എപ്പോഴും സെലക്ടീവ് ആണ്. കിട്ടുന്ന വേഷങ്ങളില്‍ നല്ലതാണെന്ന് തോന്നുന്ന വേഷങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നത്. നായിക വേഷം തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. വ്യത്യസ്ത വേഷങ്ങളാണ് വേണ്ടത്. ഇനിയൊരു വില്ലത്തി വേഷം ചെയ്യണം എന്നുണ്ട്. ചാലഞ്ചിംഗായിട്ടുള്ള വേഷങ്ങളല്ലേ ഓരോ ആക്ടറിനെയും വ്യത്യസ്തമാക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് യഥാര്‍ത്ഥ ജീവിതത്തിലെ മിയ. എന്റെ കഥാപാത്രങ്ങളിലേറെയും പാവമായിട്ടുള്ള വേഷങ്ങളാണ്. ചിരിച്ചും കളിച്ചും തമാശയൊക്കെ പറഞ്ഞു ഒത്തിരി വര്‍ത്തമാനം പറയുന്ന ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ആളാണ് ഞാന്‍. അനാര്‍ക്കലിയിലെ വേഷം ഏതാണ്ട് എന്റെ സ്വഭാവവുമായി അടുത്ത് നില്‍ക്കുന്നുണ്ട്. അതെ സമയം ഇച്ചിരി സമയം കിട്ടിയാല്‍ വീട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍’.

shortlink

Related Articles

Post Your Comments


Back to top button