CinemaGeneralLatest NewsMollywoodNEWS

ജീവിതത്തിൽ കഷ്ടപ്പാടുകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ടെങ്കിലും ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് പഠിക്കാനാണ് ; വെളിപ്പെടുത്തലായി റിമി ടോമി

കുട്ടികളോട് ഒരുപാട് പഠിക്കാനുണ്ടെന്ന കാര്യം പറഞ്ഞ് അവരുടെ മനസ് മടുപ്പിക്കരുത്

ജീവിതത്തിൽ ഏറ്റവും കഷ്ടപ്പെട്ടത് പഠിക്കാനാണെന്ന് തുറന്നു പറഞ്ഞ് റിമി ടോമി. ഒന്നും ഒന്നും മൂന്നിന്റെ വേദിയിലാണ് റിമി ഇക്കാര്യം വെളിപ്പെടുത്തിയത്.റിമി അവതാരകയായ പരിപാടിയിൽ അതിഥികളായെത്തിയ പ്രയാഗ മാർട്ടിൻ, ദീപക് പറമ്പോൽ, അഭിഷേക് രവീന്ദ്രൻ എന്നിവരോടു വിശേഷങ്ങൾ ചോദിക്കുന്നതിനിടയിലാണ് ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടെങ്കിലും ഏറ്റവും ബുദ്ധിമുട്ടിയത് പഠിക്കാൻ ആണെന്ന് റിമി പറഞ്ഞത്.

കുട്ടികളോട് ഒരുപാട് പഠിക്കാനുണ്ടെന്ന കാര്യം പറഞ്ഞ് അവരുടെ മനസ് മടുപ്പിക്കരുതെന്നും അവര്‍ പഠിക്കട്ടെ എന്നും പഠിച്ച് വലുതായി ജോലിയൊക്കെ കിട്ടി കഴിയുമ്പോള്‍ അവര്‍ക്ക് കഷ്ടപ്പെട്ടു പഠിച്ചതിന്റെ വില മനസിലാകുമെന്നും റിമി പറയുന്നു. തന്റെ പഠിപ്പിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞ പ്രയാഗയോട് എപ്പോഴും സര്‍ട്ടിഫിക്കറ്റ് കൈയില്‍ കൊണ്ട് നടക്കണമെന്നും പഠിപ്പിന്റെ വില അറിയാവുന്നത് കൊണ്ട് താന്‍ എപ്പോഴും പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് പേഴ്‌സില്‍ വെക്കാറുണ്ടെന്നും തമാശ രൂപേണ റിമി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button