മലയാള സിനിമയിലെ ക്യൂട്ട് താരമാണ് നസ്രിയ. താരം ഇതിനോടകം ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ കുട്ടിത്തം നിറഞ്ഞ് നിൽക്കുന്നവയായിരുന്നു. എന്നാൽ അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സിലെ നസ്രിയയുടെ വേഷമാണ് ഇപ്പോൾ ന്യൂജെന്‍ പിള്ളേര്ക്കിടയിൽ സംസാരവിഷയമായിരിക്കുന്നത്. നസ്രിയയില്‍ നിന്നു ഇങ്ങനെയൊരു കഥാപാത്രം ഒരിക്കലും പ്രതീക്ഷിച്ചില്ലന്നാണ് ചിത്രം കണ്ടവർ പറയുന്നത്. ഇപ്പോഴിതാ നസ്രിയ ഈ കഥാപാത്രത്തെ കുറിച്ച് പറയുകയാണ്.
ഇതൊരു ചലഞ്ചിങ് റോളായിരുന്നെന്നും , കുട്ടിത്തം നിറഞ്ഞ വേഷങ്ങള്‍ ചെയ്തു മടുത്തെന്നും പുതിയത് പരീക്ഷിക്കാനാണ് താല്പര്യമെന്നും നടി പറയുന്നു. മദ്യപിക്കുന്ന, പുകവലിക്കുന്ന, കഞ്ചാവ് ഉപയോഗിക്കുന്ന ഒരാളായി സ്ക്രീനിലെത്താൻ എനിക്ക് സാധിക്കുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിച്ചു. ഈ ഘടകങ്ങളെല്ലാം തന്നെയാണ് ഈ ചിത്രം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും നസ്രിയ പറയുന്നു. ഞാന്‍ അത്തരം ഒരു വേഷം ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന് ആകാംക്ഷയുണ്ടായിരുന്നതായും നസ്രിയ വ്യക്തമാക്കി.
മുഴുവന്‍ ക്രെഡിറ്റും അന്ബുക്കാക്ക് (അന്‍വര്‍ റഷീദ്) ഉള്ളതാണെന്നും നസ്രിയ പറഞ്ഞു. ഇതുപോലുള്ള ഒരു കഥാപാത്രം ചെയ്യാന്‍ ആരെങ്കിലും എന്നെ സമീപിക്കുന്നത് ഇതാദ്യമാണെന്നും ഞാന്‍ അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന തീരുമാനമെടുത്തിട്ടൊന്നുമില്ലെന്നും നസ്രിയ പറയുന്നു. ഒപ്പം ആ കഥാപാത്രത്തിന്റെ ശീലങ്ങള്‍ പഠിച്ചെടുക്കാന്‍ തനിക്ക് ബുദ്ധിമുട്ടായെന്ന് നസ്രിയ പറഞ്ഞു.
Post Your Comments