GeneralLatest NewsMollywoodNEWS

ചെറുപ്പത്തിൽ അമ്മയോട് വലിയ താല്‍പര്യമില്ലായിരുന്നു, പിന്നീടാണ് അമ്മയുടെ വില മനസിലായത് ; മനസ് തുറന്ന് ജോസഫ് അന്നക്കുട്ടി ജോസ്

അറിഞ്ഞോ അറിയാതെയോ അമ്മയെ ഞാൻ അവഗണിച്ചിരുന്നു

റേഡിയോ ജോക്കി, അഭിനേതാവ്, എഴുത്തുകാരന്‍ എന്നനി നിലകളിൽ പ്രശസ്‌തനായ താരമാണ്  ജോസഫ് അന്നംകുട്ടി ജോസ്. തന്‍റെ നിലപാടുകള്‍ സോഷ്യൽ മീഡിയിലൂടെയും
പ്രസംഗങ്ങളിലൂടെയും തുറന്നു പറയുന്ന വ്യക്തികൂടിയാണ് ജോസഫ് അന്നംകുട്ടി. നിരവധി വേദികളില്‍ മോട്ടിവേഷന്‍ സ്പീക്കാറായി കൂടി എത്തിയ അന്നംകുട്ടിയുടെ വാക്കുള്‍ പലപ്പോഴും സോഷ്യൽ മീഡിയയിൽ  വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയ താരം തന്റയെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. അമ്മയെ ചെറുപ്പത്തിൽ വലിയ താല്‍പര്യമില്ലായിരുന്നുവെന്നും പിന്നീടുണ്ടായ തിരിച്ചറിവാണ് അമ്മയെ പേരില്‍ തന്നെ കൂടെക്കൂട്ടാന്‍ തീരുമാനിക്കാന്‍ കാരണമെന്നും ജോസഫ് അന്നംകുട്ടി പറഞ്ഞു.

പേര് ഇഷ്ടമായതുകൊണ്ട് അതില്‍ നിന്നു തന്നെ തുടങ്ങാമെന്ന് പറഞ്ഞാണ് ആനി ചോദ്യങ്ങള്‍ ആരംഭിക്കുന്നത്. അമ്മയോട് കുട്ടികാലത്ത് അത്യവശ്യം നല്ല ഉടക്കായിരുന്നു. ഭക്ഷണത്തിന്റെ പേരിൽ ആയിരുന്നു പലപ്പോഴും അടി. അമ്മ ടീച്ചർ ആയിരുന്നു. അറിഞ്ഞോ അറിയാതെയോ അമ്മയെ ഞാൻ അവഗണിച്ചിരുന്നു. വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് അമ്മയാണ്. ക്രെഡിറ്റെല്ലാം അച്ഛനായിരുന്നു. അങ്ങനെ ബാംഗ്ലൂരിൽ പഠനത്തിനായി പോയപ്പോഴാണ്, അമ്മയുടെ വില മനസിലാക്കുന്നത്, അമ്മയെ കുറച്ചുകൂടി പരിഗണിക്കാമായിരുന്നു എന്ന് അപ്പോള്‍ തോന്നൽ വന്നു. അതിനുശേഷവുമാണ് പേരിനൊപ്പം അമ്മയെ കൂട്ടിയത് ജോസഫ് അന്നം കുട്ടി ജോസ് പറഞ്ഞു.

shortlink

Post Your Comments


Back to top button