നാടൊട്ടുക്കും പരക്കുന്ന കൊറോണ ഭീതിയിൽ ഹോളിവുഡ് ലോകവും, ജെയിംസ് ബോണ്ട് സീരീസ് ‘നോ ടൈം ടു ഡൈ’ റിലീസ് മാറ്റിയെന്ന വാർത്തയാണ് പുതുതായി പുറത്ത് വരുന്നത്.
ഏപ്രിൽ 10 ന് ചിത്രം പുറത്തിറക്കുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ, എന്നാൽ കൊറോണ ഭീതിയെത്തുടർന്ന് നവംബർ 25 നാകും ചിത്രം പുറത്തിറങ്ങുകയെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഏറ്റവും കൂടുതൽ ബോണ്ട് ചിത്രങ്ങളിൽ നായകനായ ക്രെയ്ഗ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ക്രെയ്ഗ് അവസാനമായി നായക വേഷം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ലോകമെങ്ങും കൊറോണ പടർന്നു പിടിക്കുന്നതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചത്, കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിട്ടനിലെ ചാരസംഘടനയായ എംഐ സിക്സ് ഉദ്യോഗസ്ഥനായ ജെയിംസ് ബോണ്ട് എന്ന ലോകപ്രശസ്ത കഥാപാത്രമായാണ് ഡാനിയൽ ക്രെയ്ഗ് വേഷമിടുന്നത്. 250 മില്യൻ ഡോളർ മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്ന ചിത്രം ലോകപ്രശസ്ത കമ്പനിയായ മെട്രോ ഗോൾഡ് വിൻ മേയറാണ്(എംജിഎം) നിർമ്മിക്കുന്നത്.
Post Your Comments