മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയില്‍ സൂപ്പര്‍ താരമാകും മുമ്പേ സിനിമയില്‍ വിലസിയിരുന്ന ഡിസ്കോ രവീന്ദ്രന് ഒരുകാലത്ത് തനിക്ക് ഉണ്ടായിരുന്ന താരപരിവേഷത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലിന്റെയും കടന്ന് വരവ് കൊണ്ടല്ല തന്റെ താരപദവി തെറിച്ചതെന്നും താരപദവി ലക്ഷ്യംവെച്ച് മലയാള സിനിമയില്‍ നിലകൊള്ളാന്‍ വന്ന നടനായിരുന്നില്ല താനെന്നും രവീന്ദ്രന് അടുത്തിടെ ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കിയിരുന്നു.
‘ഒരു സമയത്ത് താരപദവിയൊക്കെ ഞാന്‍ ഏറെ ആസ്വദിച്ച വ്യക്തിയാണ്. താരപദവി നിലനിര്‍ത്തി മലയാള സിനിമയില്‍ നിലനിന്ന് പോരുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. ഞാന്‍ അന്ന് ലഭിച്ച എന്റെ ഇമേജ് മറ്റു പല കാര്യങ്ങള്‍ക്കുമാണ് ഉപയോഗിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ താരപദവി അര്‍ഹിക്കുന്നുണ്ട്. അവര്‍ രണ്ടും മഹാനടന്മാരാണ്. ഒരു സൂപ്പര്‍ താരമെന്ന രീതിയില്‍ എന്റെ അക്കാഡമിക് പ്രവര്‍ത്തനങ്ങളില്‍ അവരുടെ ഇടപെടല്‍ എനിക്ക് ഗുണകരമാകുന്നുണ്ട്. 2005-ഞാന്‍ ഇവിടെ ഫിലിം ഫെസ്റ്റിവലിന് നേതൃത്വം നല്കിയപ്പോള് മമ്മൂട്ടിയും മോഹന്‍ലാലുമാണ് അതിന്റെ അംബാസിഡര്മാരായത്. മമ്മൂട്ടിയാണ് അതിനു വലിയ രീതിയില്‍ മുന്നിട്ടു നിന്നത്. മമ്മൂട്ടി ഒരു താരമായത് കൊണ്ടാണ് എനിക്ക് ആ ഫെസ്റ്റിവലിനെ വലിയ ജനപങ്കാളിത്വത്തോടെ അവതരിപ്പിക്കാന്‍ സാധിച്ചത്’.
Post Your Comments