ബിഗ് ബോസില്‍ വിമര്‍ശനം പലപ്പോഴും കയ്യാങ്കളിയുടെ വക്കിലെയ്ക്ക് എത്താറുണ്ട്. അത്തരത്തില്‍ ഒരു രംഗത്തിനു സാക്ഷ്യം ആകുകയാണ് ബിഗ് ബോസ് ഹൗസ്. ഇത്തവണ തര്‍ക്കം വീണയും അമൃതയും അഭിരാമിയും തമ്മിലാണ്. ബിഗ് ബോസ് വീട്ടിലെ ഗാര്‍ഡന്‍ ഏരിയയിലാണ് തര്‍ക്കം. രജിത്തിനെ പിടിച്ചതിനെ ച്ചൊല്ലി ആരംഭിച്ച തര്‍ക്കത്തില്‍ അഭിരാമി, അമൃത, വീണ എന്നിവരാണ് പരസ്പരം പോരടിച്ചത്. കണ്ണുരുട്ടി പേടിപ്പിക്കല്ലേ വീണ ചേച്ചീ.. എന്ന് അഭിരാമി പറഞ്ഞു .പച്ചക്കള്ളം പറയരുത്, ഞങ്ങള്‍ കണ്ടതാണ്, ചലഞ്ച് ചെയ്യുന്നുവെന്ന് അമൃത പറയുന്നു.
എന്റെയടുത്ത് കാണിക്കാന്‍ നില്‍ക്കണ്ടയെന്ന് വീണ പറയുകയാണ്. തുള്ള് തുള്ള് എന്ന് അഭിരാമി പറയുമ്പോ പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുകയാണ് അമൃത. നേര്‍ക്കുനേരെ നിന്ന് കളിക്കെടീ എന്ന് വീണ പറയുന്നു. ഒന്ന് പോ തള്ളേയെന്ന് പറഞ്ഞ് അഭിരാമിയും നില്‍ക്കുന്നു. കലുഷിതമായ അവസ്ഥയിലേക്കാണ് വീട് നീങ്ങുന്നത്. ആകാംഷയിലാണ് ആരാധകര്‍.
Post Your Comments