CinemaGeneralLatest NewsMollywoodNEWS

‘ഒന്നു പോ തള്ളേ’ ; ബിഗ് ബോസിൽ നേർക്കുനേർ നിന്ന് ഏറ്റുമുട്ടി അഭിരാമിയും വീണയും

രജിത്തിനെ പിടിച്ചതിനെ ച്ചൊല്ലിയാണ് തർക്കം ആരംഭിക്കുന്നത്

ബിഗ് ബോസിൽ ആശയപരമായും മറ്റും പലപ്പോഴും പലരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ  വീണയും അമൃതയും അഭിരാമിയും തമ്മിലുള്ള തർക്കമാണ് പുതിയ പ്രോമോ വീഡിയോയിൽ കാണുന്നത്. രജിത്തിനെ പിടിച്ചതിനെ ച്ചൊല്ലിയാണ് തർക്കം ആരംഭിക്കുന്നത്. കണ്ണുരുട്ടി പേടിപ്പിക്കല്ലേ വീണ ചേച്ചീ.. എന്ന് അഭിരാമി പറയുകയാണ്.എന്തായെന്ന ഭാവത്തില്‍ വീണയും നില്‍ക്കുന്നു. പച്ചക്കള്ളം പറയരുത്, ഞങ്ങള്‍ കണ്ടതാണ്, ചലഞ്ച് ചെയ്യുന്നുവെന്ന് അമൃത പറയുന്നു. തിരിച്ച് രോഷത്തോടെ ചാട്ടമൊക്കെ പുറത്ത് മതിയെന്നും എന്റെയടുത്ത് കാണിക്കാന്‍ നില്‍ക്കണ്ടയെന്നും പറയുകയാണ് വീണ.

തുള്ള് തുള്ള് എന്ന് അഭിരാമി പറയുമ്പോ പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുകയാണ് അമൃത. നേര്‍ക്കുനേരെ നിന്ന് കളിക്കെടീ എന്ന് വീണ പറയുന്നു. ഒന്ന് പോ തള്ളേയെന്ന് പറഞ്ഞ് അഭിരാമിയും കട്ടക്ക് നില്‍ക്കുന്നു.  ഇതിന് പുറമെ സുജോയും ഫുക്രുവും തമ്മില്‍ തർക്കിക്കുന്ന ഒരു വീഡിയോയും പുറത്ത് വന്നിരുന്നു.  കായികമായി കളിക്കേണ്ട ഗെയിമില്‍ പോലുമില്ലാത്ത തര്‍ക്കങ്ങളും സംഭവ വികാസങ്ങളുമാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button