നാടകവണ്ടിയുടെ ബോർഡിന്റെ അളവെടുത്ത് പിഴഈടാക്കിയ വിഷയത്തിൽ രൂക്ഷപ്രതികരണവുമായി സിനിമാ-സീരിയൽ താരങ്ങൾ.
പ്രശസ്ത സിനിമാ-സീരിയൽ നടനായ ബാലാജി ശർമ്മയാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നിരിയ്ക്കുന്നത്. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാന്‍ എളുപ്പമാണെന്നും ഇതേ കുറ്റം സിനിമാക്കാരനോ രാഷ്ട്രീയക്കാരനോ ചെയ്താൽ പ്രതികരിക്കാൻ ധൈര്യമുണ്ടോ എന്നും ബാലാജി ചോദിക്കുന്നു.
എന്തൊരു ശുഷ്കാന്തി !! എന്റമ്മോ സമ്മതിക്കണം … ജോലി ചെയ്യുന്നെങ്കിൽ ഇങ്ങനെ തന്നെ വേണം .. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ എന്തെളുപ്പം .. നാടക വണ്ടിയുടെ ഫ്ളക്സ് ബോര്‍ഡിന്റെ നീളം കൂടിയത്രേ ..പിഴ ചുമത്തി പോലും ! നാണമില്ലെടോ .. എന്ന് തുടങ്ങുന്ന താരത്തിന്റെ പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം..
Post Your Comments