
മലയാളത്തിലെ പ്രശസ്ത താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണ്ണിമയും, മികച്ച വനിതാ സംരഭകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം നേടിയ ഫാഷന്‍ ഡിസൈനറും നടിയുമായ പൂര്‍ണിമയെ അഭിനന്ദിച്ച് ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ പ്രിയ പത്നി പൂർണ്ണിമയുടെ ആത്മാര്‍ഥതയ്ക്കും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമാണ് ഇപ്പോൾ തേടിയെത്തിയതെന്ന് ഇന്ദ്രജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു , പ്രാണ എന്ന തൻറെ ബൊട്ടീക്കിലൂടെ മികച്ച വനിതാ സംരംഭകയ്ക്കുള്ള 2020- പുരസ്കാരം നേടിയിരിക്കുകയാണ് താരം കൂടാതെ പൂർണിമയ്ക്കൊപ്പം പുരസ്കാരം നേടിയ ശ്രുതി ഷിബുലാൽ, ഷീല ജയിംസ്എന്നിവരെ അഭിനന്ദിക്കാനും താരം മറന്നില്ല, ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്.
ഏറെ പ്രശസ്തമായ താമര എന്ന ബ്രാൻഡിലൂടെ ശ്രുതി ഷിബുലാൽ, സറീന ബോട്ടീക്കിലൂടെ ഷീല ജെയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. മറ്റു വനിതകൾക്കും പ്രചോദനകരമായ നേട്ടങ്ങൾ കൈവരിച്ചവർക്കാണ് അംഗീകാരം. മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Post Your Comments