നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മ ജനറൽ സെക്രട്ടറി കൂറുമാറി, . വിസ്താരത്തിനിടെയാണ് കൂറുമാറിയത്. പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് ബാബു പിൻമാറി. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു,’അമ്മ’യുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇടവേള ബാബു.
തൻ്റെ അവസരങ്ങൾ ദിലീപ് തട്ടിക്കളയുന്നതായി നടി തന്നോട് പറഞ്ഞെന്നായിരുന്നു ഇടവേള ബാബു പൊലീസിൽ നൽകിയ മൊഴി, ഇക്കാര്യം ദിലീപിനോട് ചോദിച്ചെന്നും ഇടവേള ബാബുവിന്റെ മുൻ മൊഴിയിൽ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം ഇടവേള ബാബു തള്ളിക്കളഞ്ഞു, ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നേരത്ത പരാതി നല്‍കിയിരുന്നു.
പക്ഷേ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു സംഘടനയുടെ വാദം. ഈ വാദത്തെ പൊളിക്കുന്ന മൊഴിയാണ് നൽകിയത്, ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത അവസരത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍നിന്ന് രാജിവച്ചിരുന്നു.
Post Your Comments