
നിര്‍മ്മാതാക്കള്‍ നടന്‍ ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒത്തുതീര്‍പ്പിലേക്ക്. ഷെയ്ന്‍ കാരണം ചിത്രീകരണം മുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൊച്ചിയില്‍ നടന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം ആയത്.
വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക. എന്നാല്‍, പണം ഇവര്‍ക്കു നേരിട്ടുനല്‍കാതെ നിര്‍മാതാക്കളുടെ സംഘടനയ്ക്കായിരിക്കും നല്‍കുക. എത്രയാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്നു തീരുമാനമായില്ലെങ്കിലും 16 ലക്ഷം വീതമായിരിക്കുമെന്നാണു സൂചന.
നേരത്തേ നഷ്ടപരിഹാരമായി ഒരുകോടി രൂപയാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അത്രയും തുക നല്‍കാനാവില്ലെന്നാണ് അമ്മയുടെ നിലപാട്. എന്നാല്‍, സിനിമയുടെ നല്ല ഭാവിയെക്കരുതി പ്രശ്നം പരിഹരിക്കണമെന്ന് സംഘടന ആഗ്രഹിക്കുന്നുണ്ട്. ആ നിലയ്ക്കാണ് നിര്‍മാതാക്കളുടെ അസോസിയേഷനു പണംനല്‍കാന്‍ തീരുമാനമായത്. തുക ഷെയ്നിന്റെ പ്രതിഫലത്തില്‍ നിന്ന് നല്‍കാനാണു തീരുമാനിച്ചിരിക്കുന്നതെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
Post Your Comments