CinemaGeneralLatest NewsMollywoodNEWS

‘തറവാട് വീടിനു മുന്നിൽ കാണുന്ന ഇരുനില വീട് കണ്ട് സഹായം ചോദിച്ച് എത്തുന്നവർ ഇപ്പോഴത്തെ ഞങ്ങളുടെ സാഹചര്യം ഓർത്ത് കരയും’ ; വെളിപ്പെടുത്തലുമായി കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്‌ണൻ

പുറംലോകം കാണുന്നതല്ല ഞങ്ങളുടെ ജീവിതം. ചേട്ടൻ പോയതിനു ശേഷം ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല

ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച നടനാണ് കലാഭവന്‍ മണി. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയെ മണിയെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. മണിയുടെ ചിരി മലയാളികൾക്ക് എന്നും ഒരു ഹരമായിരുന്നു. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ പേരായിരുന്നു കലാഭവന്‍ മണി. ഇപ്പോഴിതാ എല്ലാമെല്ലാമായിരുന്ന ചേട്ടൻ തങ്ങളെ വിട്ടു പോയതിനു ശേഷം കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ പരിതാപകരമാണെന്ന് പറയുകയാണ് അനുജൻ ആർ.എൽ.വി രാമകൃഷ്‌ണൻ.

സഹായം ചോദിച്ചെത്തുന്നവർക്ക് വാരിക്കോരി നൽകിയ കലാഭവൻ മണിയുടെ സഹോദരങ്ങൾ ഇപ്പോൾ ചിറക് നഷ്‌ടപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു. ഫ്ളാഷ് മൂവിസിന് നൽകിയ അഭിമുഖത്തിലാണ് ആർ.എൽ.വി രാമകൃഷ്‌ണൻ ഈ കാര്യം പറയുന്നത്.

‘പുറംലോകം കാണുന്നതല്ല ഞങ്ങളുടെ ജീവിതം. ചേട്ടൻ പോയതിനു ശേഷം ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല. പരിതാപകരമാണ് സാമ്പത്തികം. ഇനി എല്ലാം ഈശ്വരൻ നിശ്‌ചയിക്കട്ടെ. തറവാട് വീടിനു മുന്നിൽ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച് ആളുകൾ  സഹായം ചോദിച്ച് പോകാറുണ്ട്. ഒടുവിൽ ആ വീട്ടുകാർ ഗേറ്റു പൂട്ട. ഞങ്ങളുടെ വീടും ചുറ്റുപാടും കാണുമ്പോൾ വന്നവർ അതിശയിക്കും. അപ്പോൾ ഞങ്ങളുടെ സാഹചര്യം ഓർത്ത് അവർ കരയും.ചേട്ടന്റെ സ്വത്ത് മുഴുവൻ എന്റെ കൈയിലാണെന്ന് കരുതുന്നവരുണ്ട്. തെറ്റായ വിവരങ്ങൾ കേൾക്കുമ്പോൾ വിഷമമുണ്ട് രാമകൃഷ്‌ണൻ പറഞ്ഞു.

ചേട്ടന് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എന്നാൽ അവസാനകാലത്ത് എത്തിയ ചിലർ അവരെ ആരെയും അടുപ്പിച്ചിരുന്നില്ല അത്തരക്കാരുടെ കെണിയിൽ കുടുങ്ങിയാണ് ചേട്ടൻ പോയതെന്നും രാമകൃഷ്‌ണൻ പറഞ്ഞു. സത്യം എന്താണെന്ന് ഞങ്ങൾക്കും ചേട്ടന്റെ ആരാധകർക്കും അറിയണമെന്നും
ചേട്ടന്റെ മരണം സംബന്ധിച്ച് തുടർ അന്വേഷണം നടത്താൻ എല്ലാവരുടെയും സഹായം ഉണ്ടാകണമെന്നും രാമകൃഷ്‌ണൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button